search

100 ശതമാനം തീരുവ ഒഴിവാകും; യുഎസ്–ചൈന വ്യാപാരക്കരാറിന് രൂപരേഖയായി

Chikheang 3 hour(s) ago views 962
  



ക്വാലലംപുർ ∙ അതിരൂക്ഷമായി തുടരുകയായിരുന്ന വ്യാപാരത്തർക്കം തീർത്ത് യുഎസും ചൈനയും കരാറിനു തൊ‌ട്ടരികിൽ. തർക്കങ്ങളിൽ മഞ്ഞുരുകിയെന്നും പരസ്പര ധാരണയായെന്നും ചർച്ചകളിൽ ചൈനയുടെ പ്രതിനിധിയായ ലി ചെങ്ഗാങ് ആസിയാൻ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

  • Also Read ‘ഒരു മാസം ശരാശരി ഒരു യുദ്ധം അവസാനിപ്പിക്കും; ഷെഹ്ബാസ് ഷരീഫും അസിം മുനീറും മഹത്തായ മനുഷ്യർ’   


  • Also Read ‘എന്റെ സമയം കളയാനില്ല, അവർ ധാരണയിലെത്തട്ടെ, സൗഹൃദമെങ്കിലും നിരാശമാത്രം’: പുട്ടിനുമായി ചർച്ചയില്ലെന്ന് ട്രംപ്   


തർക്കവിഷയങ്ങളി‍ൽ ഇരുരാജ്യങ്ങളും തമ്മിൽ പ്രാഥമിക ധാരണയായെന്നാണ് ചെങ്ഗാങ് അറിയിച്ചത്. കരാറിനു വഴിയൊരുങ്ങിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പറഞ്ഞു. സമീപഭാവിയിൽ ചൈന സന്ദർശിക്കുമെന്നു പറഞ്ഞ ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് യുഎസിൽ വാഷിങ്ടനിലോ ഫ്ലോറിഡയിലെ തന്റെ സ്വകാര്യവസതിയിലോ സന്ദർശനം നടത്തുന്നതും സ്വാഗതം ചെയ്തു.

  • Also Read 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!   


ചൈനയ്ക്കു മേൽ യുഎസ് ചുമത്തിയ 100 ശതമാനം തീരുവ ഒഴിവാകുമെന്നും യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി ചൈന പുനരാരംഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പ്രത്യാശ പ്രകടിപ്പിച്ചു. ഈയാഴ്ച ദക്ഷിണ കൊറിയയിൽ നടക്കുന്ന അപെക് ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും കൂടിക്കാഴ്ച നടത്തിയേക്കും.
    

  • ഇത് അസാധാരണം: പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ലേ? ഒക്ടോബർ 29, ഡിസംബർ 19 നിർണായകം; ‌‘3ഐ’ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സൂചനയോ?
      

         
    •   
         
    •   
        
       
  • ‘സാറ്റലൈറ്റ് പതിച്ച് ഒരാൾ മരിക്കും’: 10000 കടന്ന് മസ്‌കിന്റെ ‘സ്റ്റാർ’ സ്വപ്നം; ബഹിരാകാശത്ത് സംഭവിക്കുമോ ‘ചെയിൻ റിയാക്‌ഷൻ’?
      

         
    •   
         
    •   
        
       
  • ‘ഓപ്പറേഷൻ സിന്ദൂർ 2.0 ഉടൻ, രണ്ടാം റൗണ്ട് ഡെഡ്‌ലി’; ആ ചതുപ്പു താണ്ടാൻ 33,000 കോടി ചെലവിട്ട് ഇന്ത്യയുടെ 4 ആംഫിബിയസ് കപ്പലുകൾ; പാക്കിസ്ഥാൻ ലക്ഷ്യം ഗുജറാത്തോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സാങ്കേതിക മേഖലയ്ക്ക് ഒഴിച്ചുകൂടാനാകാത്ത അപൂർവധാതു കയറ്റുമതിയിലുള്ള നിയന്ത്രണം ചൈന ഒരു വർഷത്തേക്കു മരവിപ്പിക്കും. ചൈനയിൽനിന്നുള്ള ഇറക്കുമതി വസ്തുക്കൾക്ക് ട്രംപ് 100% അധികതീരുവ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരുരാഷ്ട്രങ്ങളും തമ്മിലെ വ്യാപാര ബന്ധം പാടെ ഉലഞ്ഞതോടെയാണ്  അനുരഞ്ജന ചർച്ചകൾ തുടങ്ങിയത്.  English Summary:
US and China Close to Trade Deal: US-China trade deal is nearing completion as both countries ease trade tensions and reach mutual understanding. Discussions signal a thaw in disagreements, with potential visits between presidents on the horizon. This development follows earlier trade disputes involving rare earth minerals and tariffs, indicating a positive shift towards reconciliation.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160346