മുംബൈ∙ മഹാരാഷ്ട്രയിൽ പൊലീസ് ഇൻസ്പെക്ടറുടെ ലൈംഗിക പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയ വനിതാ ഡോക്ടർ വ്യാജ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒപ്പിട്ടെന്ന ആരോപണവുമായി സ്ത്രീ രംഗത്ത്. സത്താറയിലെ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 28കാരിയായ ഡോക്ടർ വെള്ളിയാഴ്ചയാണ് തൂങ്ങിമരിച്ചത്. സത്താറ എസ്ഐ ഗോപാൽ ബദാനെ നാലു തവണ തന്നെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചെന്ന് ഡോക്ടർ കൈവെള്ളയിൽ എഴുതിവച്ചിരുന്നു.
Also Read തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് ഇടഗ്രാമം സ്വദേശി
ഇതിനു പിന്നാലെയാണ് സത്താറ സ്വദേശിയായ ഭാഗ്യശ്രീ മാരുതി പചാങ്നെ എന്ന സ്ത്രീ ഡോക്ടർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഭാഗ്യശ്രീയുടെ മകൾ ദീപാലി മാരുതി അജിൻക്യ ഹൻമന്ത് നിംബൽക്കർ എന്ന സൈനികനെ വിവാഹം കഴിച്ചിരുന്നത്. ഓഗസ്റ്റ് 19ന് ദീപാലി ആത്മഹത്യ ചെയ്തിരുന്നു. മകളുടേത് കൊലപാതകമാകാൻ സാധ്യതയുണ്ടെന്നും അജിൻക്യയിൽ നിന്നും വീട്ടുകാരിൽനിന്നും മകൾ നിരന്തരം ശാരീരീക–മാനസിക പീഡനങ്ങൾ അനുഭവിച്ചിരുന്നെന്നും ഭാഗ്യശ്രീ പറയുന്നു. എന്നാൽ ദീപാലിയുടേത് അസ്വാഭാവിക മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്നും ഭാഗ്യശ്രീ ആരോപിച്ചു.
Also Read അവർ ഭാര്യാഭർത്താക്കന്മാരായി സ്വയം പ്രഖ്യാപിച്ചു; ബോംബെ തെരുവിലെ ‘റൊമാന്റിക് പോക്കിരി’ അങ്ങനെ വിപ്ലവകാരികളുടെ ‘മാ’ ആയി; മുഖത്ത് ദിവസങ്ങളോളം 5 വിരൽപാടുകൾ!
‘മകളുടെ മരണം കഴിഞ്ഞ് 5 ദിവസത്തിനുശേഷവും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയില്ല. ഓഗസ്റ്റ് 17നാണ് ദീപാലി ഗുരുതരാവസ്ഥയിലാണെന്നു പറഞ്ഞ് അജിൻക്യയുടെ ഫോൺ വരുന്നത്. ഗർഭിണിയായിരുന്ന ദീപാലി കുഴഞ്ഞു വീണതായിരിക്കുമെന്ന് കരുതിയാണ് ആശുപത്രിയിലെത്തിയത്. അവിടെ ചെന്നപ്പോഴാണ് അവൾ ജീവനൊടുക്കിയെന്ന് പറയുന്നത്. അതിൽ സംശയമുണ്ട്. എന്റെ മകൾ ആത്മഹത്യ ചെയ്യില്ല. അവൾ ആറുമാസം ഗർഭിണിയാണ്. ഒന്നര വയസ്സുള്ള മറ്റൊരു കുഞ്ഞുമുണ്ട്. അവളെ കൊന്നതാണ്’–ഭാഗ്യശ്രീ പറഞ്ഞു.
ഇത് അസാധാരണം: പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ലേ? ഒക്ടോബർ 29, ഡിസംബർ 19 നിർണായകം; ‘3ഐ’ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സൂചനയോ?
‘സാറ്റലൈറ്റ് പതിച്ച് ഒരാൾ മരിക്കും’: 10000 കടന്ന് മസ്‌കിന്റെ ‘സ്റ്റാർ’ സ്വപ്നം; ബഹിരാകാശത്ത് സംഭവിക്കുമോ ‘ചെയിൻ റിയാക്‌ഷൻ’?
‘ഓപ്പറേഷൻ സിന്ദൂർ 2.0 ഉടൻ, രണ്ടാം റൗണ്ട് ഡെഡ്‌ലി’; ആ ചതുപ്പു താണ്ടാൻ 33,000 കോടി ചെലവിട്ട് ഇന്ത്യയുടെ 4 ആംഫിബിയസ് കപ്പലുകൾ; പാക്കിസ്ഥാൻ ലക്ഷ്യം ഗുജറാത്തോ?
MORE PREMIUM STORIES
അജിൻക്യയുടെ ഉന്നത സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്തി എന്നാണ് ഭാഗ്യശ്രീ ആരോപിക്കുന്നത്. കുറ്റവാളികൾക്ക് വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ പൊലീസും എംപിയുടെ പഴ്സനൽ അസിസ്റ്റന്റുമാരും സമ്മർദം ചെലുത്തിയിരുന്നതായി മരിച്ച ഡോക്ടർ 4 പേജുള്ള ആത്മഹത്യക്കുറിപ്പിൽ ആരോപിച്ചിരുന്നു. പൊലീസ് ഇൻസ്പെക്ടറുടെ സഹായിയും സോഫ്റ്റ്‌വെയർ എൻജിനിയറുമായ പ്രശാന്ത് ബൻകർ മാനസികമായി പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. ഡോക്ടറുടെ ആത്മഹത്യയെ തുടർന്ന് ബദാനെയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. English Summary:
Lady Doctor Suicide: A woman has come forward with allegations that a female doctor, who died by suicide after being sexually harassed by a police inspector in Maharashtra, had signed a fake post-mortem report.