search

ബസിൽ പൊട്ടിത്തെറിച്ചത് 400 മൊബൈലുകൾ; ബൈക്കിലെ തീ ആളിപ്പടര്‍ന്നു; കർണൂലിൽ വില്ലനായത് ബാറ്ററികൾ

deltin33 1 hour(s) ago views 926
  



കർണൂല്‍ (ആന്ധ്രപ്രദേശ്)∙ കർണൂലിലെ ബസ് അപകടത്തിന്റെ ആക്കം കൂട്ടിയത് ബസിലുണ്ടായിരുന്ന 400 മൊബൈൽ ഫോണുകളെന്ന് നിഗമനം. 20 പേരാണ് അപകടത്തിൽ മരിച്ചത്. ഡ്രൈവർ അടക്കം 41 പേരുണ്ടായിരുന്ന ബസിലെ ബാക്കി യാത്രക്കാരെ രക്ഷപ്പെടുത്തി. ഹൈദരാബാദ്– ബെംഗളൂരു ദേശീയപാതയിൽ, കർണൂൽ ജില്ലയിലെ ചിന്നടെക്കൂരിൽ 24ന് പുലർച്ചെയായിരുന്നു അപകടം. ബൈക്കിൽ ഇടിച്ചതിനെ തുടർന്നാണ് ബസിനു തീ പിടിച്ചത്.

  • Also Read മദ്യപിച്ച് കാറോടിച്ചു; ഡിവൈഡറിൽ കയറിയശേഷം കാൽനടയാത്രക്കാരെ ഇടിച്ചു, 5 പേർ കൊല്ലപ്പെട്ടു   


ബസിലുണ്ടായിരുന്ന ഫോണുകളുടെ ബാറ്ററി പൊട്ടിത്തെറിച്ചത് അപകടത്തിന്റെ തോത് വർധിപ്പിച്ചതായി ഫൊറൻസിക് വിദഗ്ധർ പറയുന്നു. ഹൈദരാബാദിൽനിന്ന് ബെംഗളൂരുവിലേക്ക് വിതരണത്തിനായി കൊണ്ടുപോകുകയായിരുന്നു മൊബൈലുകൾ. 46 ലക്ഷം രൂപയുടെ മൊബൈലുകൾ ലഗേജിലാണ് സൂക്ഷിച്ചിരുന്നത്. ബസിനടിയിലേക്ക് ഇടിച്ചുകയറിയ ബൈക്കിന്റെ തകർന്ന പെട്രോൾ ടാങ്കിൽ നിന്നു തീ പടർന്നാണു ബസ് കത്തിയതെന്നാണു പ്രാഥമിക നിഗമനം. ഇടിച്ച ബൈക്കുമായി മുന്നോട്ടു നീങ്ങുന്നതിനിടെ റോഡിലുരഞ്ഞ് തീപ്പൊരിയുണ്ടായി. പെട്രോൾ ചോർന്നതു തീപിടിത്തത്തിന് ആക്കം കൂട്ടി. അപകടസമയത്തു യാത്രക്കാർ മിക്കവരും ഉറക്കത്തിലായിരുന്നു. ഷോർട്ട് സർക്കീറ്റ് മൂലം ബസിന്റെ വാതിൽ തുറക്കാനാവാത്തതിനാൽ ജനാലച്ചില്ല് പൊട്ടിച്ചാണ് പലരെയും രക്ഷപ്പെടുത്തിയത്.

  • Also Read ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം   


ബൈക്ക് ഓടിച്ചിരുന്ന ബി.ശിവകുമാറും (22) അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു. അപകടത്തിനു മുൻപ്, ശിവകുമാർ ബൈക്ക് അശ്രദ്ധമായി ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ശിവകുമാർ ഒരു സുഹൃത്തിനൊപ്പം  ഇന്ധനം നിറയ്ക്കാൻ പമ്പിലെത്തിയതിന്റെ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്. ബൈക്ക് സ്റ്റാൻഡിൽ നിർത്തി കറക്കിയെടുക്കുന്നതും അപകടകരമായ രീതിയിൽ ഓടിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.


#kurnoolbusaccident ---

Footage of biker Shivashankar visiting a petrol pump shortly before the tragic #BusAccident has gone viral.

Shivashankar, who also lost his life in the mishap, had reportedly gone to refuel his bike along with another youth before the incident occurred.… pic.twitter.com/oYxF4F4sMG— NewsMeter (@NewsMeter_In) October 25, 2025

    

  • അവസരം തേടി അലഞ്ഞത് ഒന്നരക്കൊല്ലം: ‘ഹീറോ മെറ്റീരിയൽ അല്ലല്ലോ’ എന്ന് ചോദ്യം: ആദ്യ സിനിമ 100 കോടി, പ്രതിഫലം ഒന്നരക്കോടി!
      

         
    •   
         
    •   
        
       
  • ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം
      

         
    •   
         
    •   
        
       
  • മാസം ഇത്രയും തുക മാറ്റിവയ്ക്കാനുണ്ടോ, നേടാം 72 ലക്ഷം രൂപ; കുട്ടിയുടെ പഠനച്ചെലവിന് പണം കണ്ടെത്താനും സമ്പാദിക്കാനും ഒരു വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Mobile Phones Suspected to Fuel Fire in Kurnool Bus Accident: Kurnool bus accident investigation reveals mobile phone explosion aggravated the fire. The accident, involving a bus carrying 400 mobile phones from Hyderabad to Bangalore, resulted in multiple fatalities due to a fire exacerbated by exploding phone batteries. Initial reports suggest a motorcycle collision ignited leaking fuel, triggering the blaze.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469737