search

‌13 കിലോമീറ്റർ ചുറ്റളവിൽ സ്ഫോടന ശബ്ദം; പ്ലൈവുഡ് ഫാക്ടറിയിലെ പൊട്ടിത്തെറിയിൽ അന്വേഷണം

cy520520 1 hour(s) ago views 871
  



കാസർകോട് ∙ അനന്തപുരം വ്യവസായ കേന്ദ്രത്തിലെ ഡെക്കർ പാനൽ ഇൻഡസ്ട്രീസ് പ്ലൈവുഡ് ഫാക്ടറിയിലെ പൊട്ടിത്തെറിയിൽ പൊലീസ് അന്വേഷണം തുടങ്ങി. അപകടം നടന്ന ഫാക്ടറിയിൽ ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി. ആര്യോഗ്യ വകുപ്പ് ഉൾപ്പെടെ മറ്റു വകുപ്പുകളും പരിശോധന ആരംഭിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. പുറത്തു നിന്നുള്ള ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. വിദഗ്ധ സംഘത്തിന്റെ അന്വേഷണത്തിന് ജില്ലാ കലക്ടർ ഇന്നലെ ഉത്തരവിട്ടിരുന്നു. അപകടത്തിൽ അസം സ്വദേശി നജീറുൽ അലി (20) മരിക്കുകയും 8 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. പരുക്കേറ്റവർ കുമ്പള, മംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്.

  • Also Read കാസർകോട് അനന്തപുരിയിൽ പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി; തൊഴിലാളിക്ക് ദാരുണാന്ത്യം   


ഫാക്ടറിയിലെ 2 ബോയ്‌ലറുകളിലൊന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീ പടർന്ന് മേൽക്കൂര തകരുകയുമായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനൽ ചില്ലുകളുൾപ്പെടെ തകർന്നു. ഫാക്ടറിയിൽ നിന്നുള്ള ഇരുമ്പു കഷണങ്ങൾ അരക്കിലോമീറ്റർ അകലേക്ക് തെറിച്ചെത്തി. 13 കിലോമീറ്റർ ചുറ്റളവിൽ  സ്ഫോടന ശബ്ദം കേട്ടു.  ബോയ്‌ലർ അമിതമായി ചൂടായതാണ് പൊട്ടിത്തെറിക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. ബോയ്‌‌ലർ മുറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് പരുക്കേറ്റത്. അപകട സമയത്ത് ചുരുക്കം തൊഴിലാളികളാണ് ബോയ്‌ലറിന് സമീപമുണ്ടായിരുന്നത്. അതിനാലാണ് ആളപായത്തിന്റെ തോത് കുറഞ്ഞതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

  • Also Read ഗുജറാത്തിലെ കൂട്ടരാജി ബിജെപിയുടെ ‘ലാബ്’‍ പരീക്ഷണം: ക്രിക്കറ്റ് താരത്തിന്റെ ഭാര്യയെ മന്ത്രിയാക്കിയതും വെറുതെയല്ല; ആരെയാണ് ഈ പേടി?   


എറണാകുളം സ്വദേശിയുടേതാണ് ഫാക്ടറി. മരിച്ച നജീറുൽ അലിയുടെ മൃതദേഹം കുമ്പള സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തന് ശേഷം മൃതദേഹം സാധിക്കുമെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് സുഹൃത്തുക്കൾ അറിയിച്ചത്.
    

  • ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
  • സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kasargod factory blast occurred at a plywood factory in the Ananthapuram industrial area, Police investigation begins.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156100