പത്തനംതിട്ട ∙ ശബരിമല സ്വർണക്കൊള്ളയിൽ പാളികളിലെ സ്വർണം ചെന്നൈയിൽ ഉരുക്കിയെന്ന രീതിയിലേക്ക് അന്വേഷണം ചുരുങ്ങുന്നു. എന്നാൽ, സ്വർണം ഉരുക്കാനെങ്കിൽ ചെന്നൈയിലെത്തിക്കാൻ എന്തിനു 39 ദിവസം വൈകിയെന്ന കാര്യത്തിൽ വ്യക്തതയില്ല. യഥാർഥ സ്വർണപ്പാളികൾ വിൽപന നടത്തിയിരിക്കാനുള്ള സാധ്യതയുണ്ടായിട്ടും ദേവസ്വം വിജിലൻസിന്റെ ആദ്യഘട്ട അന്വേഷണം മുതൽ സ്വർണം ഉരുക്കിയെന്ന വിവരമാണു പുറത്തുവന്നത്. ഒന്നാം പ്രതിയുടെ മൊഴിക്കപ്പുറം വിഗ്രഹക്കച്ചവട സാധ്യതകളും പരിശോധിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. തൊണ്ടി മുഴുവൻ കണ്ടെത്തുകയെന്നത് കേസിൽ നിർണായകമാണ്.
Also Read അടിമാലി മണ്ണിടിച്ചിൽ: പാത നിർമാണം ശാസ്ത്രീയ പരിശോധന നടത്താതെ; ദേശീയപാത അതോറിറ്റിക്കെതിരെ ആക്ഷേപം
2019 ജൂലൈ 19, 20 തീയതികളിൽ ശബരിമലയിൽ നിന്നഴിച്ച ദ്വാരപാലക ശിൽപ പാളികളും ശ്രീകോവിലിന്റെ വശങ്ങളിലെ ലോഹപാളികളും ആദ്യം ബെംഗളൂരുവിലാണ് എത്തിച്ചത്. ഇവിടെ പ്രദർശനവും പൂജകളും നടത്തിയെന്നു വിവരമുണ്ട്. ഇതിന്റെ ചിത്രങ്ങൾ, പാളികൾ കൈവശമുണ്ടെന്നതിന്റെ പ്രചാരണത്തിനായി പ്രതികൾ ഉപയോഗിച്ചു. അടുത്ത ഘട്ടത്തിൽ പാളികൾ ഹൈദരാബാദിലെത്തിക്കുന്നു. ചെമ്പിൽ സ്വർണം പൂശിയെന്ന മൊഴി മാറ്റി അതിനുമുൻപ് സ്വർണം വേർതിരിച്ചെന്നു ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ പറഞ്ഞതോടെയാണു ദുരൂഹതകൾ തുടങ്ങിയത്. ശുദ്ധമായ ചെമ്പിൽ മാത്രമേ സ്വർണം പൂശുന്ന ജോലി ചെയ്യൂ എന്നു പറഞ്ഞ സ്ഥാപനം പെട്ടെന്നു മൊഴി മാറ്റി.
സ്വർണത്തിന്റെ വിപണി വില മാത്രം ലക്ഷ്യമിട്ട് അരക്കിലോയിൽ താഴെ സ്വർണത്തിനായി ഇത്ര വലിയ കുറ്റകൃത്യം ചെയ്യാൻ പ്രതികൾ ധൈര്യപ്പെടില്ല. ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞതനുസരിച്ച് സ്വർണം ഉരുക്കിയെന്നു മാത്രമായാൽ കേസ് അരക്കിലോ സ്വർണം മോഷ്ടിച്ചു എന്നതിലേക്കു ചുരുങ്ങും. അതോടെ, ഗൂഢാലോചന പ്രമുഖരിലേക്കെത്താതെ ഒതുങ്ങും. ബെള്ളാരിയിലെ ഗോവർധന്റെ സ്ഥാപനത്തിൽനിന്ന് സ്മാർട്ട് ക്രിയേഷന്റെ കണക്കു പ്രകാരം ബാക്കിയായ സ്വർണം മാത്രം 6 വർഷത്തിനു ശേഷം കണ്ടെത്തുന്നതൊക്കെ മുൻകൂട്ടി തയാറാക്കിയ തിരക്കഥ പോലെയാണെന്ന ആരോപണം ശക്തമാണ്.
‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
MORE PREMIUM STORIES
English Summary:
Sabarimala Gold Scam: Sabarimala gold scam investigation is narrowing down on the gold melting in Chennai. The delay of 39 days in transporting the gold to Chennai for melting raises questions. The possibility of idol trade needs further investigation.