LHC0088 • 1 hour(s) ago • views 462
കാരക്കസ് ∙ രഹസ്യ ഓപ്പറേഷനിലൂടെ യുഎസ് കമാൻഡോ വിഭാഗമായ ഡെൽറ്റ ഫോഴ്സ് പിടികൂടുന്നതിന് മണിക്കൂറുകൾ മുൻപ് ചൈനയുടെ പ്രത്യേക പ്രതിനിധിയുമായി കൂടിക്കാഴ്‌ച നടത്തി വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ. വെനസ്വേലയിലെത്തിയ ചൈനയുടെ പ്രത്യേക പ്രതിനിധി ക്വി ഷിയാവോചിയുമായി കൂടിക്കാഴ്‌ച നടത്തിയ മഡുറോ, അതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
- Also Read കിടപ്പു മുറിയിൽനിന്ന് യുദ്ധക്കപ്പലിലേക്ക്; യുഎസ് സൈനികർക്കൊപ്പം സഞ്ചരിച്ചത് 3,300 കിലോമീറ്റർ, മഡുറോയെ ന്യൂയോർക്കിലെത്തിച്ചു
‘ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ പ്രത്യേക പ്രതിനിധി ക്വി ഷിയാവോചിയുമായി സന്തോഷകരമായ ഒരു കൂടിക്കാഴ്ച നടത്തി. വികസനത്തിന്റെയും സമാധാനത്തിന്റെയും ബഹുധ്രുവ ലോകം കെട്ടിപ്പടുക്കുന്നതിനായി വിവിധ മേഖലകളിൽ മുന്നേറുകയും ശക്തിപ്പെടുകയും ചെയ്യുന്ന തന്ത്രപരമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ ആവർത്തിച്ചുറപ്പിച്ചു. ചൈനയും വെനസ്വേല ഒറ്റക്കെട്ടാണ്’ – മഡുറോ സമൂഹമാധ്യമത്തിൽ കുറിച്ചു. ചിത്രങ്ങൾ പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിലാണ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലഫ്ലോർസിനെയും യുഎസ് പിടികൂടിയെന്ന് വിവരം പുറത്തുവന്നത്. English Summary:
Nicolas Maduro Meets Chinese special Envoy Before Alleged US Operation: Just hours before a reported U.S. Delta Force operation, Venezuelan President Nicolas Maduro met with China\“s special representative, highlighting strengthening ties between Venezuela and China. |
|