search

നെല്യക്കാട്ട് മഹാദേവൻ ചരിഞ്ഞത് ഓല ഇടത്തൊണ്ടയിൽ കുടുങ്ങി; ശ്വാസനാളിയിൽ ഉണ്ടരൂപത്തിൽ ഓല: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

cy520520 1 hour(s) ago views 801
  



കൊച്ചി ∙ എറണാകുളം തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനായി കൊണ്ടുവന്ന ആന നെല്യക്കാട്ട് മഹാദേവൻ ചരിഞ്ഞത് ഓല ഇടത്തൊണ്ടയിൽ കുടുങ്ങിയുണ്ടായ ശ്വാസതടസ്സത്തെ തുടർ‍ന്ന്. കുളിപ്പിച്ച ശേഷം കൊണ്ടുവന്നു കെട്ടിയ ആന സമീപത്തു കിടന്ന ഓല എടുത്തു വിഴുങ്ങിയത് ശ്വാസനാളത്തിലേക്ക് നേരെ കയറിപ്പോവുകയായിരുന്നു. ഇന്ന് മലയാറ്റൂരിൽ നടന്ന പോസ്റ്റ്‍മോർട്ടത്തിൽ ശ്വാസനാളത്തിനും അന്നനാളത്തിനും ഇടയ്ക്കുള്ള ഭാഗത്തു നിന്ന് ഉണ്ട രൂപത്തിൽ ഓല കണ്ടെത്തി. പോസ്റ്റ്‍മോർട്ടത്തിനു ശേഷം നെല്യക്കാട്ട് മഹാദേവനെ മലയാറ്റൂർ ഇല്ലിത്തോടിൽ സംസ്കരിച്ചു.  

  • Also Read ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണു; ഓർമയായത് ‘തുറുപ്പുഗുലാനി’ലെ ഗുലാന്റെ സ്വന്തം വാഹനം   


കൂത്താട്ടുകുളം നെല്യക്കാട്ട് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള മഹാദേവനെ ഡിസംബർ 29നാണ് എഴുന്നള്ളത്തിനായി ക്ഷേത്രത്തിൽ കൊണ്ടുവന്നത്. തുടർന്നുള്ള ദിവസങ്ങളിൽ നടന്ന എഴുന്നള്ളിപ്പിൽ മഹാദേവൻ പങ്കെടുക്കുകയും ചെയ്തിരുന്നു. മഹോത്സവമായ ഇന്നലെ എഴുന്നള്ളത്തിനായി രാവിലെ കുളിപ്പിച്ച ശേഷം ആനയെ കൊണ്ടുവരുന്നതിന് ഇടയിലാണ് ഓല കഴിച്ചത് എന്നാണ് കരുതുന്നത്. തുടർന്ന് ആന ഛർദിച്ചു. ഇതോടെ അസ്വസ്ഥത പ്രകടിപ്പിച്ച ആന പാപ്പാൻ അനൂപിനെ പോലും സമീപത്തേക്ക് അടുപ്പിച്ചില്ല. തുടർന്ന് ഉടമ അടക്കം സ്ഥലത്തെത്തുകയും മഹാദേവനെ അടുത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് മാറ്റിക്കെട്ടുകയും ചെയ്തു. തൃശൂരിൽ നിന്നെത്തിയ വെറ്ററിനറി സർജൻ ഡോ. ഗീരിഷ് ആനയെ പരിശോധിക്കുകയും സാധ്യമാകുന്ന രീതിയിൽ ചികിത്സ നൽകുകയും ചെയ്തു.  

  • Also Read ചെറുശ്ശേരിയിൽ കാട്ടാനകളുടെ വിളയാട്ടം   


ആനയെ മയക്കിയ ശേഷം വിദഗ്ധ പരിശോധനയ്ക്കായി തൃപ്പൂണിത്തുറയിലേക്ക് കൊണ്ടുപോകാൻ ലോറിയിൽ കയറ്റുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ലോറിയുടെ ഒരു വശത്തെ ഗ്രില്ലും തകർത്തുകൊണ്ടാണ് താഴേയ്ക്ക് വീണത്. ഇവിടെ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വൈകാതെ ചരിഞ്ഞു. തുടർന്ന്, ആനയെ പരിശോധിച്ച ഡോ. ഗിരീഷ്  ശ്വാസതടസമുണ്ടായതാവാം മരണകാരണമെന്ന് ഇന്നലെ തന്നെ സൂചിപ്പിച്ചിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് പാലക്കാട് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രാഹാം നടത്തിയ പോസ്റ്റ്‌മോർട്ടത്തിലെ വിവരവും.
    

  • 100 കോടി ക്യാഷ് ഫ്ലോ, രക്ഷപ്പെട്ടെന്നു കരുതി, അപ്പോഴാണ് അത് സംഭവിച്ചത്; ‘ബാഹുബലി’യും സഹായിച്ചു; ബൈജൂസിനെ തകർത്തത് ആ തെറ്റ്?
      

         
    •   
         
    •   
        
       
  • REFLECTIONS 2025 ‘ഹൃദയപൂർവ’ത്തിനൊപ്പം ‘ആലപ്പുഴ ജിംഖാന’യെ എത്തിച്ചത് ആരുടെ മിടുക്ക്? എന്താണ് ഈ നടന്മാർക്ക് 2025ൽ സംഭവിച്ചത്?
      

         
    •   
         
    •   
        
       
  • പ്രേതഭൂമിയിലേക്ക് പടര്‍ന്ന കാട്; ഓർമകളെ ഒളിപ്പിക്കുന്ന മായാവരണം; ‘ഉൾക്കന’ത്തിൽ ബിനീഷ് പുതുപ്പണം എഴുതുന്നു– ‘കാടുകയറുന്ന വിചാരങ്ങൾ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വളരെ അപൂർവമായാണ് ആനകൾക്ക് ഇത്തരം അപകടം സംഭവിക്കുന്നത് എന്ന് ഡോ. ഗിരീഷ് പറഞ്ഞു. പലപ്പോഴും രണ്ടും മൂന്നും മണിക്കൂർ എടുത്ത് കുളിപ്പിക്കുന്ന സമയത്ത് ആന ഒന്നും കഴിക്കുന്നില്ല. അതിനു ശേഷം കിട്ടുന്നത് പെട്ടെന്ന് കഴിക്കും. ഇന്നലെ കഴിച്ച ഓല ചവച്ചരച്ച് കഴിക്കുകയല്ല, മറിച്ച് വിഴുങ്ങുകയായിരുന്നു. ഇത് വയറ്റിലേക്ക് പോകുന്നതിനു പകരം അബദ്ധത്തിൽ ഇടത്തൊണ്ടയിലേക്കാണ് കയറിയത്. അത് അവിടെ കുടുങ്ങി. ആനയുടെ ശ്വാസനാളിയുടെ കുറച്ചു ഭാഗം ചുവന്ന നിറത്തിലായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ അസ്വസ്ഥനും അക്രമാസക്തനുമായി നിൽക്കുന്ന ആനയെ ചികിത്സിക്കുകയും എളുപ്പമല്ല. വളരെ ബുദ്ധിമുട്ടിയാണ് ഇന്നലെ മരുന്നു നൽകിയതെന്നും ഡോ. ഗിരീഷ് പറഞ്ഞു.  

  • Also Read തുറുപ്പുഗുലാൻ താരം നെല്യക്കാട്ട് മഹാദേവൻ ചരിഞ്ഞു; ലോറിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു   


57 വയസുള്ള നെല്യക്കാട് മഹാദേവൻ ഉത്സവപ്പറമ്പുകളിൽ ഏറെ ആരാധകരുള്ള ആനയായിരുന്നു. മമ്മൂട്ടി നായകനായ ജോണി ആന്റണി ചിത്രം ‘തുറുപ്പുഗുലാനി’ൽ അഭിനയിച്ചതോടെ മഹാദേവൻ കൂടുതല്‍ പ്രശസ്തനുമായി. ആദ്യം പ്ലാത്തോട്ടം ബാബു എന്നറിയപ്പെട്ടിരുന്ന ആനയെ 2011ൽ നെല്യക്കാട് ഭഗവതി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നതോടെയാണ് നെല്യക്കാട് മഹാദേവൻ എന്നറിയപ്പെട്ടു തുടങ്ങിയത്. തൃശൂർ പൂരം അടക്കം സംസ്ഥാനത്തെ പ്രധാന ഉത്സവങ്ങളിലെല്ലാം മഹാദേവൻ പങ്കെടുക്കുകയും ചെയ്തിരുന്നു. English Summary:
Postmortem report Reveals Cause of Death of Elephant Neliyakattu Mahadevan: Neliyakattu Mahadevan, an elephant brought for the Ernakulam Thirunettoor Mahadeva Temple festival, died due to suffocation caused by a palm leaf stuck in its throat.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
148326

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com