ലഖ്നൗ∙ യുപിയിൽ ഓടുന്ന കാറിൽ 18 വയസുകാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ലളിത്പുർ ജില്ലയിലെ ബൻസിയിലാണ് സംഭവം. കേസിൽ വിദ്യാർഥിനിയുടെ സുഹൃത്തായ നിതിൻ താക്കൂർ (22) എന്നയാളെയും മറ്റൊരാളെയും പൊലീസ് അറസ്റ്റു ചെയ്തു.
- Also Read വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ച് 16കാരിയെ തട്ടിക്കൊണ്ടുപോയി, ബലാത്സംഗം ചെയ്തു; പോക്സോ കേസിൽ 21 കാരൻ അറസ്റ്റിൽ
ഒക്ടോബർ നാലിന് വൈകീട്ടായിരുന്നു സംഭവം. നിതിൻ താക്കൂറും വിദ്യാർഥിനിയും തമ്മിൽ രണ്ടര മാസമായി ഫോണിലൂടെ ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബൻസി ടൗണിൽ നിന്നു വീട്ടിലേക്കു നടന്നുവരികയായിരുന്നു വിദ്യാർഥിനി. കാറിലെത്തിയ നിതിൻ ആവശ്യപ്പെട്ടതു പ്രകാരം വിദ്യാർഥിനി വാഹനത്തിൽ കയറി. ഇയാളുടെ സുഹൃത്തായിരുന്നു കാർ ഓടിച്ചത്. തുടർന്ന് കാർ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി ഇരുവരും ബലാത്സംഗം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. സംഭവം വിശദമായി അന്വേഷിക്കുകയാണെന്നു പൊലീസ് പറഞ്ഞു. English Summary:
Student Gang-Raped in Moving Car: Two persons were arrested for allegedly raping an 18-year-old woman in a moving car in Uttar Pradesh\“s Lalitpur district. The main accused, Nitin Thakur was known to the woman. |