deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഉന്നതർ തന്നെ നിർദേശം ലംഘിക്കുന്നതിൽ ഉത്കണ്ഠയെന്ന് ഹൈക്കോടതി; ഒക്ടോബർ 9ന് പന്തളത്ത് കോൺഗ്രസിന്റെ പ്രതിഷേധ സംഗമം

cy520520 2025-10-8 02:51:09 views 1223

  



കൊച്ചി/ തിരുവനന്തപുരം ∙ ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി കടത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ 2019ലാണ് ഉണ്ടായതെങ്കിലും ഇത്തവണയും ദേവസ്വം അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി. ഇത്തവണ സ്വർണപ്പാളികൾ വീണ്ടും സ്വർണം പൂശാനായി കൊണ്ടുപോകാനുള്ള തീരുമാനം ശബരിമല സ്പെഷൽ കമ്മിഷണറേയും ഹൈക്കോടതിയേയും അറിയിച്ചിരുന്നില്ല. ഇക്കാര്യത്തിൽ സ്പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടപെട്ടതോടെയാണ് ‘തേനീച്ചക്കൂട് തുറന്നതു പോലെ’യായി കാര്യങ്ങൾ എന്ന് കോടതി തന്നെ ഇന്നലെ അഭിപ്രായപ്പെട്ടത്.

  • Also Read ‘കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും, മണ്ഡല കാലത്തിന് മുൻപ് വിവാദം അവസാനിപ്പിക്കാൻ ശ്രമം’   


ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികളുമായി ബന്ധപ്പെട്ട വിവാദം അന്വേഷിക്കാൻ ഹൈക്കോടതി ഇന്നലെ പ്രത്യേകാന്വേഷണ സംഘത്തിന് (എസ്ഐടി)ക്ക് രൂപം നൽകിയിരുന്നു. സ്വർണപ്പാളികളുടേയും ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കളുടേയും ചുമതലക്കാരനായ തിരുവാഭരണം കമ്മിഷണറുടെ നടപടി കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 30ന് എക്സിക്യൂട്ടീവ് ഓഫീസർക്ക് തിരുവാഭരണം കമ്മീഷണർ കത്തയിച്ചിരുന്നു. ചെമ്പുപാളികൾ നേരത്തെ തന്നെ സ്വർണം പൂശിയിട്ടുണ്ട്. എന്നാൽ ചെമ്പുപാളികളിലെ സ്വർണം ഇളക്കിയെടുക്കാൻ ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിനു സാങ്കേതിക വൈദഗ്ധ്യം കുറവാണ് എന്ന് കത്തിൽ പറയുന്നു.

  • Also Read ‘എനിക്കെതിരായ നടപടി അനുസരിക്കും, ശ്രീകോവിലിന്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയി’   


ഇതിനു പകരം പരമ്പരാഗത രീതിയിൽ സ്വർണം പൂശാമെന്നും ദേവസ്വം സ്മിത്ത് കണക്കാക്കിയത് അനുസരിച്ച് 303 ഗ്രാം സ്വർണം ഇതിന് ആവശ്യമായി വരുമെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. എന്നാൽ ഇതു കഴിഞ്ഞ് എട്ടു ദിവസത്തിനുള്ളിൽ തിരുവാഭരണം കമ്മിഷണർ മലക്കം മറിഞ്ഞെന്ന് കോടതി നിരീക്ഷിക്കുന്നു. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. പിന്നാലെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണപ്പാളികൾ ഗോൾ‍ഡ് പ്ലേറ്റിങ്ങിനായി കൊണ്ടു പോകണമെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ യോഗം ചേരണമെന്നും കാട്ടി തിരുവാഭരണം കമ്മിഷണർ വീണ്ടും കത്തയച്ചിട്ടുണ്ട്.

  • Also Read ശബരിമല യുവതി പ്രവേശം; 2007ൽ ഇടതു സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തോട് ചേർന്നു നിൽക്കുന്നു: വി.എൻ. വാസവൻ   


ഇതിനിടയിൽ തിരുവാഭരണം കമ്മിഷണർ അയച്ച മറ്റൊരു കത്തും കോടതി ചൂണ്ടിക്കാട്ടുന്നു. സ്പോൺസർ അംഗീകരിച്ചത് അനുസരിച്ച് സ്വർണപ്പാളികളുടെ ഗോൾഡ്പ്ലേറ്റിങ് ജോലികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിർദേശമുണ്ടെന്ന് കാട്ടിയുള്ള കത്തായിരുന്നു ഇത്. ഇത്തരത്തിലുള്ള വസ്തുക്കളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത് സന്നിധാനത്തു തന്നെയായിരിക്കണമെന്ന ട്രാവൻകൂർ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് മാന്വലിലെ പേജ് 152ൽ പറഞ്ഞിരിക്കുന്ന നിർദേശം ദേവസ്വം ബോർഡിലെ ഉന്നതർ തന്നെ ലംഘിക്കുന്നത് തങ്ങൾ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും കോടതി പറയുന്നു.

  • Also Read രാഷ്ട്രപതിയുടെ സന്ദർശനം: ശബരിമലയിൽ നിയന്ത്രണം; ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്കിങ് 17നു മാത്രം   


അതിനിടെ ശബരിമലയില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച പ്രതികളെ സംരക്ഷിച്ച ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ രംഗത്തെത്തി.  ഹൈക്കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം വേണം. സ്വർണം കളവുപോയ വിഷയം മാത്രമല്ലിത്. ക്ഷേത്ര വിശ്വാസത്തേയും ആചാരത്തേയും ബാധിക്കുന്ന കാര്യം കൂടിയാണ്. അതിനെ കോണ്‍ഗ്രസ് അതീവ ഗൗരവമായി കാണുന്നതിനാല്‍ രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാന പ്രകാരം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചു.

  • Also Read സ്വർണം പൂശിയ ശിൽപങ്ങൾ റിപ്പോർട്ടിൽ ചെമ്പായി, ഗുരുതര വീഴ്ച; മുരാരി ബാബുവിന് സസ്പെൻഷൻ   


ഒക്ടോബര്‍ 9ന് പത്തനംതിട്ടയില്‍ നടത്തുന്ന പ്രതിഷേധ സംഗമം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. അന്ന് വൈകുന്നേരം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്യോതി തെളിച്ച് പ്രകടനം നടത്തും. അതിന്റെ തുടര്‍ച്ചയായി  നാലു കേന്ദ്രങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നയിക്കുന്ന ജാഥകള്‍ സംഘടിപ്പിക്കും. ഈ മാസം പതിനാലിന് ആരംഭിക്കുന്ന ജാഥകള്‍ 18ന് പന്തളത്ത് സമാപിക്കും. കാസര്‍കോട് നിന്ന് കെപിസിസി മുന്‍  പ്രസിഡന്റ് കെ.മുരളീധരനും പാലക്കാട് നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപിയും  തിരുവനന്തപുരത്ത് നിന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയും മൂവാറ്റുപുഴയില്‍ നിന്ന് ബെന്നി ബെഹനാന്‍ എംപിയും ജാഥകള്‍ക്ക് നേതൃത്വം നല്‍കും.

  • Also Read ‘മെയിൽ കിട്ടുമ്പോൾ ശബരിമലയിലെ സ്വർണമെന്ന് കരുതാനാകുമോ?; ഉണ്ണികൃഷ്ണൻ പോറ്റി ചോദിച്ചത് ഉപദേശം’   


സ്വർണം ചെമ്പായതിനെ കുറിച്ച് ഇപ്പോഴത്തെ ദേവസ്വം മന്ത്രിക്ക് അറിവുണ്ടായിരുന്നു. ഇക്കാര്യം അന്വേഷിച്ചില്ലെന്ന് മാത്രമല്ല സ്വർണം മോഷ്ടിച്ച  വ്യക്തികളെ വീണ്ടും അതിന് നിയോഗിച്ചത് ഇപ്പോഴത്തെ ദേവസ്വം മന്ത്രിയാണ്. അതിനാല്‍  ഉദ്യോഗസ്ഥ തലത്തില്‍ മാത്രം ഒതുങ്ങുന്ന തട്ടിപ്പല്ലിത്.  അവരുടെ തലയില്‍ കെട്ടിവച്ച് തടിതപ്പാന്‍ സര്‍ക്കാരിനു കഴിയില്ല. ശബരിമലയുടെ പവിത്രതയ്ക്കും പാരമ്പര്യത്തിനും വിശ്വാസത്തിനുമാണ് കളങ്കമുണ്ടായത്. മുഖ്യമന്ത്രിക്കും ഇതില്‍ കൂട്ടുത്തരവാദിത്തമുണ്ട്. കോടതി വിധി ഒരിക്കലെങ്കിലും മുഖ്യമന്ത്രി വായിക്കണം. അപ്പോള്‍ ദേവസ്വം മന്ത്രിയെ ന്യായീകരിക്കാന്‍ കഴിയില്ല. നഷ്ടപ്പെട്ട സ്വര്‍ണ്ണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന ആശങ്ക ഹൈക്കോടതി തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

  • Also Read സ്വർണപ്പാളി: സർക്കാരിന് ഓർക്കാപ്പുറത്ത് തിരിച്ചടി; അന്വേഷണ സംഘത്തെ നിയോഗിച്ച് പിടിമുറുക്കി ഹൈക്കോടതി   


പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ച് ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ആവശ്യപ്പെടണം. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലിനു സാധ്യതയുണ്ട്. എഡിജിപി അജിത് കുമാറിന്റെ കേസില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി ഓഫിസ് ഇടപെട്ടതിന്റെ മുന്‍കാല അനുഭവം നമ്മുടെ മുന്നിലുണ്ട്. കൂടാതെ, സ്വര്‍ണാപഹരണ കേസില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം കടക്കേണ്ടതുണ്ട്. അതിനാല്‍ ഹൈക്കോടതി നിരീക്ഷണത്തിലുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് വേണ്ടത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെയും ഉപകരണം ആയതിനാലാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ തന്നെ അന്വേഷണം വേണമെന്ന്  കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. English Summary:
Sabarimala Gold Plating Row: Sabarimala gold plating irregularities are under scrutiny by the Kerala High Court due to lapses by Devaswom authorities. congress demand for CBI investigation under High Court supervision.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66665