ധാക്ക∙ ബംഗ്ലദേശിൽ ആൾക്കൂട്ട ആക്രമണത്തിനിടെ തീകൊളുത്തപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഹിന്ദു വിഭാഗത്തിൽപ്പെട്ട ബിസിനസുകാരൻ മരിച്ചു. ഖോകോൺ ചന്ദ്രദാസ് ആണ് ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ധാക്കയിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ മെഡിക്കൽ, മൊബൈൽ ബാങ്കിങ് ബിസിനസ് നടത്തുകയായിരുന്ന ഖോകോണിനെ ബുധനാഴ്ച കട അടച്ച് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്. ആൾക്കൂട്ട ആക്രമണത്തിനിടെ അക്രമികൾ തീകൊളുത്തുകയായിരുന്നു. രക്ഷപ്പെടാനായി കുളത്തിൽ ചാടിയെങ്കിലും ഖോകോണിന് ഗുരുതരമായി പരുക്കേറ്റിരുന്നു.
- Also Read ‘പ്രതിഷേധക്കാരെ വെടിവച്ചാൽ യുഎസ് ഇടപെടും’: ഇറാന് മുന്നറിയിപ്പുമായി ട്രംപ്
ഖോകോണിന്റെ തലയിലും മുഖത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നതായാണ് റിപ്പോർട്ട്. നാട്ടുകാർ ചേർന്നാണ് ഖോകോണിനെ അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയത്. പരുക്ക് ഗുരുതരമായതിനെ തുടർന്ന് തുടർചികിത്സയ്ക്കായി ധാക്കയിലേക്കു മാറ്റുകയായിരുന്നു. ഖോകോണിനെ ആക്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരെ ബംഗ്ലദേശിൽ ആക്രമണം വ്യാപിക്കുകയാണ്. ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ബംഗ്ലദേശ് പ്രതിജ്ഞാബദ്ധമാണെന്ന് ഇടക്കാല സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. English Summary:
Hindu Man Khokon Das Dies After Being Beaten, Set On Fire In Bangladesh |
|