search

‘സമുദായ നേതാക്കൾ വർഗീയത പറയരുത്’: കാന്തപുരം

cy520520 Yesterday 23:55 views 836
  



കണ്ണൂർ ∙ സമുദായ നേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളാ യാത്രയ്ക്ക് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ സൂക്ഷിച്ചു വേണം വാക്കുകൾ ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹം ഓർമപ്പെടുത്തി. സമൂഹത്തിൽ വലിയ സ്ഥാനവും ബഹുമാനവും ഉള്ളവർ വാക്കിലും പ്രയോഗങ്ങളിലും കരുതലുള്ളവരാവണം.

  • Also Read സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് നിർബന്ധമാക്കി; പ്രതിഷേധവുമായി സംഘടനകള്‍   


നമ്മുടെ ഒരു പ്രയോഗം കൊണ്ട് സമൂഹത്തിൽ ഛിദ്രത ഉണ്ടാകാനിട വരരുത്. ജനാധിപത്യത്തിലും സൗഹൃദത്തിലും വിശ്വസിക്കുന്നവരാണ് കേരള ജനത. മത സൗഹാർദം ഇല്ലാതാക്കി മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം. നമ്മുടെ നാടിന്റെ സാമൂഹികാന്തരീക്ഷത്തെ അത് അപകടപ്പെടുത്തും. ഇത് ജനാധിപത്യ സമൂഹത്തിന് ഒരു നിലയ്ക്കും അംഗീകരിക്കാനാകില്ല.

  • Also Read എഐ ഉപയോഗിച്ച് അശ്ലീല ഉള്ളടക്കം; എക്സിന് നോട്ടിസ് അയച്ച് കേന്ദ്രസർക്കാർ, അടിയന്തര നടപടിക്ക് നിർദേശം   


നാം മനുഷ്യരാകണം. മനുഷ്യനാകുന്നതിന് വലിയ അർഥങ്ങൾ ഉണ്ട്‌. ചേർന്ന് നിൽക്കാനും ചേർത്തു നിർത്താനും നമുക്കാകണം. ഭൗതികവും ആത്മീയവുമായ വളർച്ചയിലൂടെയാണ് മനുഷ്യൻ സമൂഹത്തിൽ ഉന്നതനാകുന്നതെന്നും കാന്തപുരം പറഞ്ഞു. സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി. അബൂബക്കർ മുസല്യാർ പട്ടുവം അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ എംപി, കെ.വി. സുമേഷ് എംഎൽഎ, ഉപനായകരായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kanthapuram AP Aboobacker Musliyar urges community leaders to avoid divisive language: His speech emphasizes the importance of social harmony and cautions against words that could incite discord in Kerala\“s democratic society.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141880

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com