തിരുവനന്തപുരം∙ പുതുവര്‍ഷത്തലേന്നു ശംഖുമുഖത്ത് ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരുക്കേറ്റു. 12 മണി കഴിഞ്ഞിട്ടും പാര്‍ട്ടി നിര്‍ത്താത്തതിനെ തുടര്‍ന്നാണ് ഇടപെട്ടതെന്നാണു പൊലീസ് പറയുന്നത്.
Also Read ‘ഓർഡർ ചെയ്തത് ഗ്രിൽ ചിക്കനും മന്തിയും; 5 മിനിറ്റ് കഴിഞ്ഞപ്പോൾ യുവാക്കൾ പാത്രങ്ങൾ തകർത്തു, ആളുകൾ ഇറങ്ങിയോടി’
അതേസമയം, പരിപാടിയില്‍ വൊളണ്ടിയര്‍മാരായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മുന്‍ വൈരാഗ്യം വച്ച് പൊലീസ് ഒരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നുവെന്ന് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് എം.എ. നന്ദന്‍ പറഞ്ഞു. എസിപി ഉള്‍പ്പെടെ സ്ഥലത്തുള്ളപ്പോഴാണ് പൊലീസ് ആക്രമണം ഉണ്ടായത്. കുട്ടികളുടെ തലയിലും മുതുകിലും ഗുരുതരമായി പരുക്കേറ്റുവെന്നും നേതാക്കള്‍ പറഞ്ഞു.
Also Read ഫോൺ ഓണായത് ഇന്ന്; അസിമിനെയും അജിത്തിനെയും തേടി വീട്ടിൽ പൊലീസെത്തി; കിട്ടിയത് ഡോക്ടറും ടെക്കിയും ഉൾപ്പെടെ 7 പേരെ
ആരും മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതായും പ്രവര്‍ത്തകര്‍ പറയുന്നു. പൊലീസ് അതിക്രമത്തിനെതിരെ മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും എസ്എഫ്‌ഐ പരാതി നല്‍കി.
സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
English Summary:
Clash between Police and SFI workers: Clash between Police and SFI workers during a DJ party in Thiruvananthapuram on New Year\“s Eve. The police allegedly used lathi charges, resulting in injuries to several SFI members, who claim they were attacked without provocation.