search

‘നിന്റെ തല ഞാൻ വെട്ടും’: കൗമാരക്കാരനെ കൊടുവാൾ കൊണ്ട് വെട്ടി, റീലാക്കി പ്രദർശനം

deltin33 Yesterday 23:57 views 740
  



തൃശൂർ ∙ കൗമാരക്കാരന്റെ കഴുത്തിൽ കൊടുവാൾ കൊണ്ട് ആഞ്ഞുവെട്ട‍ുന്ന റീൽ ചിത്രീകരിച്ചു പ്രദർശിപ്പിച്ചു ചെറുപ്പക്കാരുടെ ചോരക്കളി. പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ല‍ൂരിൽ മൂന്നാഴ്ച മുൻപു ലഹരിസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചകളാണു റീല്‍ ആയി പകർത്തി പ്രചരിപ്പിക്കുന്നത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടൻ വെട്ടേറ്റയാളുടെ വീട്ടിൽ എത്തി അന്വേഷിച്ചെങ്കിലും അവർ പരാതിയില്ലെന്നറിയിച്ചതാണു തുടർ നടപടികൾക്കു തടസ്സമായതെന്നു പുതുക്കാട് പൊലീസ് അറിയിച്ചു.  

  • Also Read ഭാര്യയുടെ ദേഹത്ത് ലഹരി ഒളിപ്പിച്ച് കുഞ്ഞുമായി യാത്ര; വിവരം ചോർന്നു, കണ്ണൂരിൽ ദമ്പതികൾ അറസ്റ്റിൽ   


‘നിന്റെ തല ഞാൻ വെട്ടും’ എന്ന ആക്രോശത്തോടെ കൊടുവാൾ കൊണ്ട് ഒരാൾ എതിർ സംഘത്തിൽപ്പെട്ട കൗമാരക്കാരന്റെ കഴുത്തിൽ വെട്ടുന്നതു ദൃശ്യങ്ങളിൽ കാണാം. മറ്റൊരു ചെറുപ്പക്കാരനെ തുടർച്ചയായി മർദിച്ചവശനാക്കിയ ശേഷം പാടത്തെ വെള്ളക്കെട്ടിലേക്ക് എറിയുന്നുമുണ്ട്.  ലഹരിസംഘങ്ങൾ മുൻപും പ്രശ്നമുണ്ടാക്കിയ മേഖലയിലാണു വീണ്ടും സംഘർഷം. പാടത്തോടു ചേർന്ന ആളൊഴിഞ്ഞ മേഖലയിൽ ലഹരി ഉപയോഗിക്കാനെത്തുന്ന രണ്ടു സംഘങ്ങൾ തമ്മിൽ ഇവിടെ സംഘർഷാന്തരീക്ഷം നിലനിന്നിരുന്നതായി നാട്ടുകാർ പറയുന്നു. മണ്ണംപേട്ട ഭാഗത്തു നിന്നുള്ള സംഘം കൂടുതൽ ചെറുപ്പക്കാരുമായെത്തി കല്ലൂർ ഭാഗത്തെ സംഘത്തിനു നേർക്കാണ് ആക്രമണം നടത്തിയതും റീൽ പകർത്തിയതും.

  • Also Read ഗവ. ആശുപത്രിയിൽ പെൺകുട്ടിയെ സെക്യൂരിറ്റി ജീവനക്കാരൻ പീഡിപ്പിച്ചു; പിടിയിലായപ്പോൾ കുഴഞ്ഞുവീണു   


‘അവനെ നീ നോക്കിവച്ചോ. നാളെ സ്കൂളിൽ വരുമ്പോൾ അവനെ ഞാൻ എടുക്കും. എടുക്കുമെന്നു പറഞ്ഞാൽ ആരായാലും എടുക്കും. കഴുത്ത് ഞാൻ വെട്ടും’– എന്ന് ആക്രോശിച്ചു കൊണ്ടാണ് ആക്രമണവും അസഭ്യവർഷവും. എതിർ സംഘത്തിൽപ്പെട്ട കൗമാരക്കാരന്റെ കഴുത്തിനു നേർക്ക് ആഞ്ഞുവീശുന്ന കൊടുവാൾ നേരിയ വ്യത്യാസത്തിനാണു കഴുത്തിൽ മുറിവേൽപ്പിച്ചു കടന്നുപോകുന്നതെന്നു ദൃശ്യങ്ങളിൽ വ്യക്തം. മറ്റൊരു ചെറുപ്പക്കാരനെ സംഘം ചേർന്നു മർദിക്കുമ്പോൾ റീൽ പകർത്തുന്നയാൾ ‘തല്ലിക്കൊല്ലെടാ അവനെ’ എന്ന് ആർത്തുവിളിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. മേഖലയിലെ ചെറുപ്പക്കാരുടെ സംഘങ്ങൾ ഈ റീൽ പശ്ചാത്തല സംഗീതം കയറ്റി വീരപരിവേഷത്തോടെ പ്രചരിപ്പിക്കുന്നുണ്ട്.
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Youth attacked with sword, act filmed and displayed: A violent reel showing youths attacking teenagers with machetes has gone viral from Kallur in Thrissur district. The footage captures a drug-related clash between rival youth gangs, including a teenager being slashed on the neck and another being brutally beaten and thrown into a waterlogged field. The incident occurred about three weeks ago, but police action has been limited as the victim’s family did not file a complaint. Despite this, the reel is being widely circulated by local youths with dramatic background music, glorifying the violence.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1410K

Threads

0

Posts

4210K

Credits

administrator

Credits
428867

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com