ന്യൂഡൽഹി ∙ ഭരണഘടനാ പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുന്ന സുപ്രധാന കേസുകളിലെ ഹർജികൾ കേൾക്കാൻ ഭരണഘടനാ ബെഞ്ചുകൾ സ്ഥാപിക്കുന്നതിനു മുൻഗണന നൽകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഒരു ദേശീയ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ശബരിമല യുവതീ പ്രവേശമടക്കമുള്ള ഹർജികൾ എടുത്തുപറഞ്ഞ് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം.
- Also Read വിശാൽവധക്കേസ്: വിധി കേൾക്കാൻ ഒട്ടേറെ പേർ, കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം
മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിൽ ബന്ധപ്പെട്ടുള്ള ഹർജികളുടെ വാദം കേൾക്കാനായി ഒൻപത് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നു പറഞ്ഞപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ശബരിമലയെ പരാമർശിച്ചത്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ ഉൾപ്പെടെയുള്ള കേസുകൾ പരിഗണനയിലുണ്ട്. പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിരോധിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജികൾ, സമുദായത്തിന് പുറത്ത് വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകൾക്ക് ക്ഷേത്ര പ്രവേശനം വിലക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി എന്നിവയും ഈ വിഭാഗങ്ങളിലായുണ്ട്. ശബരിമല യുവതീ പ്രവേശന വിഷയം പരിഗണിക്കാൻ 2019-ൽ ഒൻപതംഗ ബെഞ്ച് രൂപീകരിച്ചിരുന്നു.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
Sabarimala young women\“s entry issue: Sabarimala young women\“s entry issue to be prioritized by Chief Justice for constitutional bench hearing. The Chief Justice mentioned petitions, including the entry of young women into Sabarimala, while speaking about setting up constitutional benches. |