search

ഖാലിദ സിയ വിടവാങ്ങി; കടകംപള്ളിയെ ചോദ്യം ചെയ്ത് എസ്ഐടി– അറിയാം പ്രധാന വാർത്തകൾ

deltin33 Yesterday 20:25 views 392
  



ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ് സിയ വിടവാങ്ങിയതും ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. മകരവിളക്കിനായി ശബരിമല നട തുറന്നതും എബിവിപി പ്രവർത്തകൻ വിശാൽ കൊലപാതക കേസിൽ 19 പ്രതികളെയും കോടതി വെറുതെവിട്ടതും വെനസ്വേലയിൽ ട്രംപ് ആക്രമണം നടത്തിയതുമാണ് മറ്റു വാർത്തകൾ. പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ:

ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ (80) അന്തരിച്ചു. ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഖാലിദ സിയ ചൊവ്വാഴ്ച പുലർച്ചെ 6 മണിക്കാണ് അന്തരിച്ചത്. സംസ്കാരം നാളെ. രാജ്യത്ത് നാളെ അവധിയും മൂന്നുദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Read more: https://www.manoramaonline.com/news/latest-news/2025/12/30/khaleda-zia-bangladesh-passes-away.html
    

  • ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
      

         
    •   
         
    •   
        
       
  • സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മകരവിളക്ക് സീസണിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലകാലം കഴിഞ്ഞ് 2 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് നട തുറന്നത്. മകരവിളക്കു കാലത്തെ പൂജകൾ നാളെ പുലർച്ചെ 3ന് ആരംഭിക്കും.

Read more: https://www.manoramaonline.com/news/latest-news/2025/12/30/sabarimala-makara-vilakku-season-temple-reopening-updates.html

ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് എസ്ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തെന്നാണു വിവരം.

Read more: https://www.manoramaonline.com/news/latest-news/2025/12/30/sabarimala-gold-theft-vijayakumar-statement-against-padmakumar-sit-investigation-update.html

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണു മറ്റൊരു മകൻ.  

Read more: https://www.manoramaonline.com/news/latest-news/2025/12/30/mohanlal-mother-shanthakumari-passes-away.html

എബിവിപി പ്രവർത്തകൻ വിശാൽ കൊലപാതക കേസിൽ 19 പ്രതികളെയും കോടതി വെറുതെവിട്ടു. അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി പി.പി.പൂജയാണു വിധി പറഞ്ഞത്. വിധി നിരാശാജനകമെന്ന‌ും അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

Read more: https://www.manoramaonline.com/news/latest-news/2025/12/30/chengannur-vishal-murder-case-all-19-accused-acquitted-after-12-years.html

വെനസ്വേലയിൽ ആദ്യത്തെ ആക്രമണം നടത്തി യുഎസ്. ബോട്ടുകളിൽ ലഹരിമരുന്ന് നിറയ്ക്കുന്ന കേന്ദ്രമാണ് ആക്രമിച്ച് തകർത്തതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കും ഇടയിലെ സംഘർഷാവസ്ഥ രൂക്ഷമായി തുടരവേയാണ് യുഎസിന്റെ ആക്രമണം.

Read more: https://www.manoramaonline.com/news/latest-news/2025/12/30/trump-confirms-venezuela-attack.html English Summary:
Today\“s Recap: 30-12-2025
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1410K

Threads

0

Posts

4210K

Credits

administrator

Credits
420699

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com