search

7 വർഷത്തെ പ്രണയം, കാമുകിയോട് വിവാഹാഭ്യർഥന നടത്തി റെയ്ഹാൻ; പ്രിയങ്ക ഗാന്ധിയുടെ മകൻ വിവാഹിതനാകുന്നു?

LHC0088 2025-12-30 16:25:04 views 826
  



ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റെയ്ഹാൻ വദ്ര (25) വിവാഹിതനാകുന്നെന്ന് റിപ്പോർട്ട്. കാമുകി അവിവ ബെയ്ഗിനോട് റെയ്ഹാൻ വിവാഹാഭ്യർഥന നടത്തിയെന്നാണു വിവരം. ഏഴുവർഷമായി ഇരുവരും പ്രണയത്തിലാണ്. രണ്ടു കുടുംബങ്ങളും ഇരുവരുടെയും ബന്ധത്തിന് പിന്തുണ പ്രഖ്യാപിച്ചതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡൽഹി സ്വദേശിയാണ് അവിവ ബെയ്ഗ്. ഇൻസ്റ്റഗ്രാമിൽ നൽകിയിരിക്കുന്ന ബയോ പ്രകാരം ഫോട്ടോഗ്രാഫറാണ് അവിവ.

  • Also Read ‘14 വയസ്സ് മുതൽ 42 വരെ, ഇപ്പോഴും തുടരുന്ന പ്രണയം’; വിവാഹവാർഷിക ദിനത്തിൽ അഭിരാമി   


വിഷ്വൽ ആർട്ടിസ്റ്റാണ് റെയ്ഹാൻ വദ്ര. പത്താമത്തെ വയസ്സുമുതൽ ഫോട്ടോഗ്രഫിയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. വന്യജീവി, സ്ട്രീറ്റ്, കൊമേഴ്സൽ ഫോട്ടോഗ്രാഫർ ആണ്. 2021-ൽ ന്യൂഡൽഹിയിലെ ബിക്കാനീർ ഹൗസിൽ റെയ്ഹാൻ വദ്ര ആദ്യ സോളോ എക്സിബിഷൻ നടത്തിയിരുന്നു. 2017-ൽ സ്കൂളിൽ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെ  റെയ്ഹാൻ വദ്രയ്ക്ക് കണ്ണിനു പരുക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ‌ പ്രകാശം, സ്ഥലം, സമയം എന്നിവയുമായി ബന്ധപ്പെട്ട അനുഭവങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു എക്സിബിഷൻ.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @P0LITICAL_ADDA എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
    

  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Priyanka Gandhi\“s Son Raihan Vadra is reportedly engaged to his girlfriend Aviva Baig: The couple has been dating for seven years, and both families are supportive of their relationship.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142171

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com