search

‘എംഎൽഎ ഹോസ്റ്റൽ സ്വന്തം മണ്ഡലത്തിൽ, 2 ഓഫിസ് മുറിയും അവിടെയുണ്ട്; പ്രശാന്ത് എന്തിന് ശാസ്തമംഗലത്ത് ഇരിക്കുന്നു?’

LHC0088 Yesterday 15:55 views 258
  



തിരുവനന്തപുരം∙ ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫിസിൽ പ്രവർത്തിക്കുന്ന വി.കെ.പ്രശാന്ത് എംഎൽഎയുടെ ഓഫിസ് വിവാദങ്ങൾ നടക്കുന്നതിനിടെ പ്രശാന്തിനെതിരെ കോൺഗ്രസ് കൗൺസിലർ കെ.എസ്.ശബരീനാഥൻ. സ്വന്തം മണ്ഡ‍ലത്തിൽ എംഎൽഎ ഹോസ്റ്റൽ ഉണ്ടായിട്ടും അവിടെ പ്രശാന്തിന്റെ പേരിൽ രണ്ട് ഓഫിസ് മുറി അനുവദിച്ചിട്ടും എന്തിന് ശാസ്തമംഗലത്തെ നഗരസഭ കെട്ടിടത്തിൽ ഓഫിസ് മുറി തുറന്നിരിക്കുന്നുവെന്ന് ശബരീനാഥൻ ചോദിച്ചു. പ്രശാന്തും ബിജെപി കൗൺസിലർ‌ ആർ.ശ്രീലേഖയും തമ്മിൽ ഓഫിസ് മുറിയുടെ പേരിൽ തർക്കം നടക്കുന്നതിനിടെയാണ് പ്രശാന്തിനെതിരെ വിമർശനവുമായി ശബരീനാഥൻ കൂടി രംഗത്തെത്തിയത്.

  • Also Read വി.കെ. പ്രശാന്ത്– ശ്രീലേഖ അവകാശത്തർക്കം: രേഖകൾ പരിശോധിക്കും, ആവശ്യമായ രേഖകൾ ഇല്ലെങ്കിൽ നോട്ടിസ് നൽകും   


∙ പോസ്റ്റിന്റെ പൂർണ രൂപം

‘‘ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫിസിൽ എംഎൽഎയുടെ ഓഫിസ് പ്രവർത്തിക്കുന്ന വിഷയത്തിൽ നഗരസഭയും വി.കെ പ്രശാന്തും തമ്മിലുള്ള കരാർ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങൾ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നിൽക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്. കേരളത്തിലെ ഭൂരിഭാഗം എംഎൽഎമാരുടെയും ഓഫിസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോൾ ആര്യനാട് ഒരു വാടകമുറിയിൽ മാസവാടക കൊടുത്തു പ്രവർത്തിച്ചത്.

  • Also Read ‘പ്രശാന്ത് സഹോദരതുല്യൻ, അഭ്യർഥിക്കുകയാണ് ചെയ്തത്; പറ്റുമെങ്കിൽ ഒഴിപ്പിച്ചോ എന്ന് അദ്ദേഹം പറഞ്ഞു’   

    

  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • 2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പക്ഷേ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള ഹോസ്റ്റൽ. ഞാൻ അന്വേഷിച്ചപ്പോൾ എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31,32 നമ്പറിൽ ഒന്നാന്തരം രണ്ട് ഓഫിസ് മുറികൾ അങ്ങയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്? ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം എംഎൽഎ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം’’ – ശബരീനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
LIVE UPDATES

SHOW MORE
English Summary:
V.K.prasanth mla office controversy: Office controversy in Thiruvananthapuram has intensified with Congress councilor K.S. Sabarinathan questioning the MLA\“s use of a Corporation building. This criticism adds to the existing dispute between Prasanth and BJP councilor R. Sreelatha over the same office space.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142078

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com