ഇസ്‌ലാമാബാദ്∙ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ബങ്കറിൽ ഒളിക്കാൻ തന്റെ സൈനികകാര്യ സെക്രട്ടറി ഉപദേശം നൽകിയതായി പാക്ക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ വെളിപ്പെടുത്തൽ. താനത് നിരസിച്ചതായും സർദാരി പൊതുചടങ്ങിൽ വെളിപ്പെടുത്തി. ‘‘സെക്രട്ടറി എന്റെ അടുത്തു വന്നു പറഞ്ഞു... യുദ്ധം ആരംഭിച്ചു, നമുക്ക് ബങ്കറുകളിലേക്ക് പോകാം. രക്തസാക്ഷിത്വം സംഭവിക്കുകയാണെങ്കിൽ അത് ഇവിടെത്തന്നെ സംഭവിക്കുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. നേതാക്കൾ ബങ്കറുകളിൽ മരിക്കില്ല. അവർ യുദ്ധക്കളത്തിലാണ് മരിക്കുന്നത്’’– പാക്കിസ്ഥാൻ പ്രസിഡന്റ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. യുദ്ധം ഉണ്ടാകുമായിരുന്നെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നെന്നും സർദാരി അവകാശപ്പെട്ടു.
സർദാരിയുടെ വാദങ്ങളിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടി വിരമിച്ച ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ രംഗത്തെത്തി. പാക്കിസ്ഥാന്റെ രാഷ്ട്രീയ നേതൃത്വവും സൈന്യവും ഒന്നടങ്കം ബങ്കറുകളിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ലഫ്റ്റനന്റ് ജനറൽ കെ.ജെ.എസ്. ധില്ലൺ (റിട്ട.) വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ‘‘ഇന്ത്യ ആക്രമിക്കുമ്പോൾ പാക്ക് സൈനിക മേധാവി അസിം മുനീർ പോലും ബങ്കറിനുള്ളിലായിരുന്നു. രാഷ്ട്രീയ നേതൃത്വവും സൈനിക കമാൻഡർമാരും ബങ്കറുകളിലായിരുന്നു. അവരുടെ സൈനികർ മാത്രമാണ് പോരാടിയത്. അവർ കൊല്ലപ്പെടുകയും ചെയ്തു. 4 ദിവസം മുൻപേ ആക്രമണ വിവരം അറിഞ്ഞു എന്നതും കളവാണ്. 4 ദിവസം മുൻപേ അറിഞ്ഞിരുന്നെങ്കിൽ 9 ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ പതിക്കുന്നത് തടയാൻ പാക്കിസ്ഥാന് കഴിയാത്തത് എന്തുകൊണ്ടാണ്’’– ധില്ലൺ ചോദിച്ചു.
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകര ആക്രമണത്തെ തുടർന്നാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. 26 പേരാണ് കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. മെയ് 7ന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ 3 ദിവസംനീണ്ടുനിന്നു.
- താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
- അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
- Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @PresOfPakistan എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Pakistan President Asif Ali Zardari \“s Claims on Operation Sindoor: This article covers the recent claims made by Pakistan President Asif Ali Zardari regarding the operation and the subsequent response from retired Indian military officials, focusing on the alleged use of bunkers during the conflict. |