search

ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം, മക്കളുടെ മുന്നിലിട്ട് തീകൊളുത്തി കൊന്നു; തടയാൻ ശ്രമിച്ച മകളെയും തീയിൽ തള്ളി

cy520520 The day before yesterday 15:57 views 80
  



ഹൈദരാബാദ്∙ അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ മക്കളുടെ മുന്നിലിട്ട് തീകൊളുത്തി കൊന്നു. തടയാൻ ശ്രമിച്ച മകളെയും തീയിലേയ്ക്ക് തള്ളിയിട്ടു. തെലങ്കാനയിലെ നല്ലഗുണ്ടയിലാണ് സംഭവം. വെങ്കിടേശ് എന്നയാളാണ് ഭാര്യ ത്രിവേണിയെ തീകൊളുത്തി കൊന്നത്. സ്ഥലത്തു നിന്ന് കടന്നുകളഞ്ഞ ഇയാൾക്കായി അന്വേഷണം തുടരുകയാണ്.  

  • Also Read ‘നാട്ടുകാർ കഴുത്ത് പിടിച്ച് ഞെരിച്ചു, കാൽ കെട്ടിയിട്ടു, ഇതോ പ്രബുദ്ധകേരളം ?’ സിദ്ധാർഥിനെ പിന്തുണച്ച് ജിഷിൻ   


ഡിസംബർ 24നായിരുന്നു സംഭവം. ത്രിവേണിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ ബഹളംവച്ചിരുന്നു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു കലഹം. പിന്നാലെ, വെങ്കിടേശ് പെട്രോൾ കൊണ്ടുവന്ന് ത്രിവേണിയുടെ ദേഹത്തേയ്ക്ക് ഒഴിച്ച് തീകൊളുത്തി. അമ്മയെ തീകൊളുത്തുന്നത് തടയാൻ ശ്രമിച്ച ആറുവയസുള്ള മകളെ ഇയാൾ തീയിലേക്ക് തള്ളിയിട്ടു. ശേഷം സ്ഥലംവിട്ടു.  

  • Also Read ‘സീരിയൽ ഷോ റോഡിൽ’; മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു; നടൻ സിദ്ധാർഥ് പ്രഭു അറസ്റ്റിൽ-വിഡിയോ   


നിലവിളി കേട്ട് എത്തിയ അയൽക്കാർ കണ്ടത് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ത്രിവേണിയെയാണ്. മകൾക്ക് ചെറിയ രീതിയിൽ പൊള്ളലേറ്റു. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ത്രിവേണി മരിച്ചു.  
    

  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വെങ്കിടേശും ത്രിവേണിയും പ്രണയിച്ച് വിവാഹിതരായവരാണ്. ഇവർക്ക് ഒരു ആൺകുട്ടി കൂടിയുണ്ട്. ഭാര്യയെ സംശയമായിരുന്ന വെങ്കിടേശ് ഇതിന്റെ പേരിൽ ത്രിവേണിയെ പലപ്പോഴും ഉപദ്രവിക്കാറുണ്ട്. ഉപദ്രവം സഹിക്കാതെ ത്രിവേണി അടുത്തിടെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. മാപ്പ് പറഞ്ഞതാണ് വെങ്കിടേശ് തിരികെ കൊണ്ടുവന്നത്. വെങ്കിടേശ് സ്ഥിരം മദ്യപാനിയായിരുന്നെന്ന് അയൽക്കാർ പറഞ്ഞു. കുടുംബത്തെ നോക്കാൻ വേണ്ടി ത്രിവേണി ഹോട്ടലിൽ ജോലിക്ക് പോയിരുന്നു. വെങ്കിടേശിന് ഒരു ലക്ഷം രൂപയുടെ ബൈക്ക് കുറച്ചുകാലം മുൻപ് ത്രിവേണി വാങ്ങിക്കൊടുത്തിരുന്നു. എന്നാൽ, മദ്യപിക്കാൻ പണം കണ്ടെത്താനായി ഇയാൾ 15,000 രൂപയ്ക്ക് ഇത് മറ്റൊരാൾക്ക് വിറ്റു. വെങ്കിടേശ് ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്ന് ത്രിവേണിക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും അയൽക്കാർ പറഞ്ഞു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @DailyDeccan എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Alcoholic Husband Kills Wife in Front of Children in Telangana: The accused, Venkatesh, also injured their daughter who tried to intervene and is currently on the run from the police.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
139442

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com