search

5 വയസ്സുകാരനെ പ്രകോപനമില്ലാതെ ചവിട്ടി വീഴ്ത്തി; മുഖത്തും കൈകാലുകൾക്കും പരുക്ക്, മുൻ ജിം പരിശീലകനെതിരെ കേസ്

deltin33 2025-12-20 12:21:00 views 1253
  



ബെംഗളൂരു ∙ ത്യാഗരാജനഗറിൽ വീടിനു മുന്നിലെ റോഡിൽ കളിച്ചുകൊണ്ടിരുന്ന 5 വയസ്സുകാരനെ പിന്നിൽ നിന്നെത്തി ചവിട്ടി വീഴ്ത്തിയ മുൻ ജിം ട്രെയ്നറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ രഞ്ജിത്താണു കുഞ്ഞിനോടു ക്രൂരത കാണിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മറ്റു കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന നീവ് ജെയിനിനെയാണ് ഇയാൾ ആക്രമിച്ചത്.  

  • Also Read സ്വത്ത് ഭാഗംവച്ചതിൽ തർക്കം, വയോധികയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നു; സഹോദരീപുത്രന് 31 വർഷം തടവ്   


റോഡിലേക്കു തെറിച്ചുവീണ കുട്ടിയുടെ മുഖത്തും കൈകാലുകൾക്കും പരുക്കേറ്റു. കുട്ടിയെ പ്രകോപനമൊന്നുമില്ലാതെ ആഞ്ഞുചവിട്ടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ ദീപിക ജെയിൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാൾ മുൻപും കുട്ടികളെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇയാളെ പിന്നീട് ജാമ്യത്തിൽവിട്ടു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @madhuriadnal എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Cruelty in Thyagarajanagar: Man Kicks Child, CCTV Captures Shocking Attack
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521