മോസ്കോ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് ജനങ്ങൾക്ക് ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരമൊരുക്കി നടത്തിയ തൽസമയ ടെലിവിഷൻ ഫോൺ ഇൻ പരിപാടിയിൽ കാമുകിയോട് വിവാഹാഭ്യർഥന നടത്തി യുവാവ്. ഫോൺ ഇൻ പരിപാടിയിൽ പുട്ടിനോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനായ കിറിൽ ബഷനോവ് (23) അതിനിടെ ‘എന്റെ കാമുകി ഇത് കാണുന്നുണ്ടെന്ന് എനിക്ക് അറിയാം. ഓൾഗ, നീ എന്നെ വിവാഹം കഴിക്കാമോ? ദയവായി എന്നെ വിവാഹം കഴിക്കൂ... ഞാൻ നിന്നോട് വിവാഹാഭ്യർഥന നടത്തുന്നു.’ എന്നു പറഞ്ഞത് ഹാളിലുണ്ടായിരുന്നവർ ആർപ്പുവിളികളോടും കരഘോഷത്തോടും കൂടിയാണ് സ്വീകരിച്ചത്.
Also Read തയ്‌വാനിലെ മെട്രോ സ്റ്റേഷനുകളിൽ പുകബോംബ് ആക്രമണം: മൂന്നുപേർ കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി
ഫോൺ ഇൻ പരിപാടി ഒരു മണിക്കൂറോളം പിന്നിട്ടപ്പോൾ അവതാരക ഇടപെട്ട് പ്രഖ്യാപനം നടത്തി. ‘നമുക്കൊരു ബ്രേക്കിങ് ന്യൂസ് ലഭിക്കുന്നു. ഇവിടെയുള്ള നമ്മളിൽ ഒരാൾക്ക് ഇത് വളരെ പ്രധാനപ്പെട്ടതാണ്. കിറിൽ ബഷനോവിന്റെ വിവാഹാഭ്യർഥന അദ്ദേഹത്തിന്റെ കാമുകി സ്വീകരിച്ചതായി വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്യുന്നു.’ ഇതോടെ സദസിൽ വീണ്ടും കരഘോഷം ഉയർന്നു. തുടർന്ന് കിറിൽ ബഷനോവിനോടായി അവതാരക പറഞ്ഞു: ‘അവൾ നിങ്ങളെ വിവാഹം കഴിക്കും.’
പിന്നാലെ കിറിൽ ബഷനോവിന്റെ പ്രതികരണമെത്തി. ‘പ്രസിഡന്റ്, ഞങ്ങളുടെ വിവാഹത്തിന് അങ്ങ് വരുന്നത് ഞങ്ങൾക്ക് വലിയ സന്തോഷമായിരിക്കും’ എന്നു പറഞ്ഞ് പുട്ടിനെ വിവാഹത്തിനു ക്ഷണിക്കുകയും ചെയ്തു. ‘കാത്തിരിപ്പ് അനന്തമായി നീളാം, അതിനാൽ മാറ്റിവയ്ക്കാതിരിക്കുന്നതാണ് നല്ലത്’ എന്ന് പുഞ്ചിരിയോടെ മറുപടി നൽകിയ പുട്ടിൻ വിവാഹത്തിനുള്ള സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. താനും കാമുകിയും എട്ടു വർഷമായി ഒരുമിച്ചാണെന്നും എന്നാൽ ഭീമമായ ഭവന വായ്പാ ചെലവുകളും വ്യാപകമായ സാമ്പത്തിക സമ്മർദങ്ങളും കാരണം ഒരു കുടുംബം തുടങ്ങാൻ ബുദ്ധിമുട്ടുകയാണെന്നും കിറിൽ ബഷനോവ് പിന്നീട് വ്യക്തമാക്കി.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
വാർഷിക മാധ്യമസമ്മേളനത്തിലേക്ക് 25 ലക്ഷം ചോദ്യങ്ങളാണ് ജനങ്ങളിൽനിന്നായി കിട്ടിയത്. ഇതിൽനിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങൾക്കാണ് പുട്ടിൻ മറുപടി പറഞ്ഞത്. അന്യഗ്രഹജീവികളുണ്ടോ, പേർഷ്യൻ കവി ഒമർ ഖയ്യാമിന് സ്മാരകം പണിയാമോ തുടങ്ങിയ ചോദ്യങ്ങളാണ് ചിലർ ചോദിച്ചത്. പുട്ടിൻ വേഷം മാറി മോസ്കോയിൽ കറങ്ങാറുണ്ടോ എന്നായിരുന്നു ഒരു കൊച്ചുപയ്യന്റെ ചോദ്യം. English Summary:
Moscow: Youth\“s Dramatic Marriage Proposal to Girlfriend During Question to Putin; Kirill Bashanov\“s Love is Fulfilled