റാഞ്ചി ∙ രണ്ടു കോളജ് വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടിയ ശേഷം ചുംബിക്കാൻ നിർബന്ധിക്കുകയും, തുടർന്ന് വീഡിയോ ചിത്രീകരിച്ച ശേഷം വൈറലാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെടുകയും ചെയ്തെന്നു പരാതി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിലാണ് സംഭവം.
Also Read യുക്രെയ്‌ൻ യുദ്ധം: ‘പന്ത് യുറോപ്പിന്റെയും യുക്രെയ്‌ന്റെയും കോർട്ടിൽ; ചർച്ചകൾ വലിച്ചുനീട്ടുകയാണെന്ന വാദം തെറ്റ്’: പുട്ടിൻ
പപ്പു കുമാർ തന്റെ സഹപാഠിയായ പെൺകുട്ടിയോടൊപ്പം വ്യാഴാഴ്ച രാവിലെ പ്രശസ്തമായ ബൃന്ദാഹ വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോൾ രണ്ടു യുവാക്കൾ ഇവരെ സമീപിച്ച് എന്തുചെയ്യുകയാണെന്ന് ചോദിച്ചു. കാഴ്ചകൾ കാണാൻ വന്നതാണെന്ന് വിദ്യാർഥികൾ പറഞ്ഞപ്പോൾ, പ്രതികൾ തോക്കെടുത്ത് ഇവർക്കു നേരെ ചൂണ്ടിയ ശേഷം പരസ്പരം ചുംബിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് വിദ്യാർഥികൾ ചുംബിക്കുന്ന ദൃശ്യം ചിത്രീകരിച്ച പ്രതികൾ വിഡിയോ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് ഇവർ പരാതിയിൽ പറയുന്നു.
കൈവശമുണ്ടായിരുന്ന 100 രൂപയ്ക്കു പുറമെ, സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും 635 രൂപ കൂടി സംഘടിപ്പിച്ച് ദശരഥ് കുമാർ എന്നയാളുടെ ക്യുആർ സ്കാനർ വഴി പപ്പു കുമാർ പ്രതികൾക്ക് പണം നൽകി. ഇതിന് ശേഷമാണ് വിദ്യാർഥികളെ വിട്ടയച്ചത്. പിന്നീട്, പ്രതികൾ പപ്പു കുമാറിൽ നിന്ന് 5,000 രൂപ കൂടി ആവശ്യപ്പെട്ടു.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
പപ്പു കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തെന്നും മൊബൈൽ ലൊക്കേഷൻ, ഇടപാട് വിവരങ്ങൾ എന്നിവ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു. തോക്കുചൂണ്ടി പ്രതികൾ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ ദേശീയ മാധ്യമത്തോടു പറഞ്ഞു. English Summary:
Ranchi: Students forced to kiss at gunpoint; Complaint alleges they were filmed and extorted for money