search

യുക്രെയ്‌ൻ യുദ്ധം: ‘പന്ത് യുറോപ്പിന്റെയും യുക്രെയ്‌‌ന്റെയും കോർട്ടിൽ; ചർച്ചകൾ വലിച്ചുനീട്ടുകയാണെന്ന വാദം തെറ്റ്’: പുട്ടിൻ

Chikheang 2025-12-20 04:51:10 views 1227
  



മോസ്കോ ∙ യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാൻ പന്ത് യുറോപ്പിന്റെയും യുക്രെയ്‌‌ന്റെയും കോർട്ടിലാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. നാലു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ റഷ്യ വലിച്ചുനീട്ടുകയാണെന്നും നിർദേശങ്ങൾ നിരസിക്കുകയാണെന്നുമുള്ള വാദങ്ങൾ അദ്ദേഹം നിഷേധിച്ചു. റഷ്യൻ സേന യുക്രെയ്‌‌‌നിൽ മുന്നേറുകയാണെന്നും സമാധാന ഉടമ്പടിയിലെ റഷ്യയുടെ നിബന്ധനകൾ യുക്രെയ്‌ൻ അംഗീകരിക്കാത്തപക്ഷം സൈനികമായ ലക്ഷ്യങ്ങൾ റഷ്യ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  • Also Read ഇന്ത്യ-ഒമാൻ ബന്ധത്തിൽ പുതിയ അധ്യായം: പ്രധാനമന്ത്രി സന്ദർശനം പൂർത്തിയാക്കി മടങ്ങി   


‘ഞങ്ങളുടെ സൈന്യം എല്ലാ ഭാഗങ്ങളിലും മുന്നേറുകയാണ്. ചിലയിടങ്ങളിൽ വേഗത്തിലും മറ്റു ചിലയിടങ്ങളിൽ സാവധാനത്തിലുമാണ് മുന്നേറ്റം. എന്നാൽ ശത്രു എല്ലാ മേഖലകളിലും പിൻവാങ്ങുകയാണ്. റഷ്യൻ സൈന്യം തന്ത്രപരമായ മേൽക്കൈ പൂർണമായും നേടിക്കഴിഞ്ഞു. വർഷാവസാനത്തോടെ കൂടുതൽ നേട്ടങ്ങൾ കൈവരിക്കും. യുദ്ധത്തിലെ മരണങ്ങളുടെ ഉത്തരവാദിത്തം ഞങ്ങൾക്കാണെന്ന് കരുതുന്നില്ല. യുദ്ധം ആരംഭിച്ചത് ഞങ്ങളല്ല. സമാധാനപരമായ ഒത്തുതീർപ്പിന് റഷ്യ തയാറാണ്.

യുഎസ് നിർദേശിച്ച സമാധാന ഉടമ്പടിയിൽ റഷ്യ ചില വിട്ടുവീഴ്ചകൾക്ക് തയാറായിട്ടുണ്ട്. പന്ത് പൂർണമായും യുക്രെയ്‌ൻ ഭരണകൂടത്തിന്റെയും അവരുടെ യൂറോപ്യൻ സ്പോൺസർമാരുടെയും കോർട്ടിലാണ്. സമാധാന ഉടമ്പടിയിലെ റഷ്യയുടെ നിബന്ധനകൾ യുക്രെയ്‌ൻ അംഗീകരിക്കാത്തപക്ഷം സൈനികമായ ലക്ഷ്യങ്ങൾ റഷ്യ കൈവരിക്കും’ – നാലര മണിക്കൂർ നീണ്ട വാർഷിക മാധ്യമസമ്മേളനത്തിൽ പുട്ടിൻ പറഞ്ഞു.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
“Ball is in Europe\“s court to end Ukraine war“: Putin\“s stern message
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953