അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ; ശബരിമല സ്വർണകൊള്ളയിൽ കൂടുതൽ അറസ്റ്റ്: ഇന്നത്തെ പ്രധാന വാർത്തകൾ

cy520520 2025-12-19 23:51:32 views 145
  



മോഷണം ആരോപിച്ച് അതിഥിത്തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തതും ശബരിമല സ്വർണക്കവർച്ച കേസിൽ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇ ഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരെ എസ്‌ഐടി അറസ്റ്റ് ചെയ്തതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. തദ്ദേശതിരഞ്ഞെടുപ്പ് കാലത്തു വൈറലായ \“പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ\“ എന്ന പാട്ടിനെതിരെ കേസെടുത്തതില്‍ തുടരുന്ന ചർച്ചകളും ഗർഭിണിയായ യുവതിയുടെ കരണത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സസ്പെൻഷനിലായ എറണാകുളം നോർത്ത് മുൻ എസ്എച്ച്ഒ കെ.ജി.പ്രതാപ ചന്ദ്രനെതിരെ അനേകം പരാതികൾ ഉയർന്നു വന്നതും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി...

മോഷണം ആരോപിച്ച് അതിഥിത്തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. കേസിലെ നടപടിക്രമങ്ങൾ, മരിച്ചയാളുടെ പേരുവിവരങ്ങൾ, പ്രതികൾക്കെതിരെ സ്വീകരിച്ച നടപടികൾ എന്നിവ അറിയിക്കാനും ഉത്തരവിലുണ്ട്.

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണം സംഘം. ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇ ഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്.  
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തദ്ദേശതിരഞ്ഞെടുപ്പ് കാലത്തു വൈറലായ \“പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ\“ എന്ന പാട്ടിനെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍. പാട്ടിനെതിരെ കേസെടുത്തത് വലിയ നാണക്കേടായി എന്ന് സിപിഎമ്മിനുള്ളില്‍നിന്നുള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.  

രണ്ടര വർഷം കഴിയുമ്പോൾ മുഖ്യമന്ത്രി പദം ഡി.കെ. ശിവകുമാറിനു കൈമാറുമെന്ന അഭ്യൂഹങ്ങൾ പാടെ തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അധികാരം പങ്കിടുന്നതിനെ കുറിച്ചു ബിജെപി എംഎൽഎയുടെ ചോദ്യത്തിന് കർണാടക നിയമസഭയിലാണ് സിദ്ധരാമയ്യ മറുപടി നൽകിയത്.  

ഗർഭിണിയായ യുവതിയുടെ കരണത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സസ്പെൻഷനിലായ എറണാകുളം നോർത്ത് മുൻ എസ്എച്ച്ഒ കെ.ജി.പ്രതാപ ചന്ദ്രനെതിരെ പരാതി പ്രവാഹം. പ്രതാപ ചന്ദ്രന്റെ മർ‍ദനത്തിനും അസഭ്യവർഷത്തിനും ഇരയായിട്ടുണ്ടെന്ന ഒട്ടറെ പരാതികളാണ് പുറത്തു വരുന്നത്. നിയമവിദ്യാർഥിനി മുതൽ സിനിമ പ്രവർത്തകരും ബസ് ജീവനക്കാരും അടക്കമുള്ളവർ തങ്ങള്‍‍ക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നുണ്ട്.  

ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രയേലിന്റെ ബോംബാക്രമണം. ഹിസ്ബുല്ലയെ നിരായുധീകരിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇസ്രയേലിന്റെ ശക്തമാർന്ന ബോംബാക്രമണം നടന്നത്. ഹിസ്ബുല്ലയിലെ അംഗങ്ങൾക്ക് പരിശീലനം നടത്താൻ സംഘം ഉപയോഗിച്ചിരുന്ന സൈനിക കോമ്പൗണ്ടിലെ അടിസ്ഥാന സൗകര്യങ്ങളും ലോഞ്ചിംഗ് സൈറ്റുകളുമാണ് ആക്രമിച്ചതെന്ന് ് ഇസ്രയേൽ സൈന്യം അറിയിച്ചു English Summary:
Today\“s Recap - 19-12-2025
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137372

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.