search

അതിഥിത്തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

Chikheang 2025-12-19 22:21:12 views 1233
  



തിരുവനന്തപുരം ∙ മോഷണം ആരോപിച്ച് അതിഥിത്തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. കേസിലെ നടപടിക്രമങ്ങൾ, മരിച്ചയാളുടെ പേരുവിവരങ്ങൾ, പ്രതികൾക്കെതിരെ സ്വീകരിച്ച നടപടികൾ എന്നിവ അറിയിക്കാനും ഉത്തരവിലുണ്ട്.

  • Also Read നാട്ടിലേക്ക് മടങ്ങാനൊരുങ്ങി, വഴിതെറ്റി അട്ടപ്പള്ളത്ത് എത്തി; ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട രാമനാരായൺ 2 കുട്ടികളുടെ അച്ഛൻ   


പാലക്കാട് വാളയാറിൽ അട്ടപ്പള്ളത്ത് ബുധനാഴ്ച വൈകിട്ടാണ് അതിഥിത്തൊഴിലാളി മർദനത്തിനു ഇരയായത്. ഛത്തീസ്ഗഡ് സ്വദേശി രാമനാരായൺ ഭയ്യാറിനാണ് ആൾക്കൂട്ട മർദനത്തിൽ പരുക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് വ്യാഴാഴ്ച രാമനാരായൺ മരിച്ചത്. English Summary:
Migrant Worker\“s Death due to Mob lynching: The Human Rights Commission has taken suo moto cognizance of the incident, demanding a detailed report within three weeks, highlighting the need for immediate action and accountability.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953