LHC0088 • 2025-12-19 12:51:00 • views 834
ബെംഗളൂരു∙ പൊലീസ് ഇൻസ്പെക്ടർക്ക് രക്തം കൊണ്ട് പ്രേമലേഖനമെഴുതുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്ത യുവതിയെ അറസ്റ്റ് ചെയ്തു. രാമമൂർത്തിനഗർ സ്റ്റേഷനിലെ ഇൻസ്പെക്ടർ സതീഷിന്റെ പരാതിയിലാണ് അറസ്റ്റ്.
- Also Read ‘കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തി, അവരെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യുവതിയുടെ ഭർത്താവ് ക്രിമിനൽ കേസ് പ്രതി’
രാമമൂർത്തിനഗറിൽ താമസിക്കുന്ന സഞ്ജന എന്ന് പരിചയപ്പെടുത്തിയ യുവതി ഒക്ടോബർ മുതൽ വിവിധ നമ്പറുകളിൽനിന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. കബളിപ്പിക്കാൻ വിളിക്കുന്നതാകുമെന്ന് കരുതി ഇൻസ്പെക്ടർ നമ്പർ ബ്ലോക്ക് ചെയ്തു. വീണ്ടും മറ്റ് നമ്പറുകളിൽ നിന്ന് വിളിക്കുകയും മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒപ്പമുള്ള ചിത്രങ്ങൾ അയയ്ക്കുകയും ചെയ്തു. പിന്നീട് യുവതി സ്റ്റേഷനിലെത്തി രക്തം കൊണ്ടെഴുതിയ പ്രേമലേഖനവും മരിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന കത്തും കൈമാറി. മരിച്ചാൽ ഉത്തരവാദി ഇൻസ്പെക്ടറായിരിക്കുമെന്നും കത്തിൽ പറഞ്ഞു. തുടർന്നാണ് ഇൻസ്പെക്ടർ പരാതി നൽകിയത്. English Summary:
Police inspector harassment is on the rise as a woman was arrested for sending a love letter written in blood and threatening suicide. The incident occurred in Bangalore, where the woman stalked and threatened a police inspector, leading to her arrest. |
|