search

എസ്ഐആറിൽ പുറത്ത് 24.81 ലക്ഷം പേർ: പുതിയ വോട്ടർമാരെ ചേർക്കാം, 23 ലെ കരട് പട്ടികയ്ക്കുശേഷം

deltin33 2025-12-19 11:51:01 views 984
  



തിരുവനന്തപുരം∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് പട്ടിക സംസ്ഥാനത്ത് 23നു പ്രസിദ്ധീകരിച്ച ശേഷം പുതിയ വോട്ടർമാരെ ചേർക്കാൻ പ്രത്യേക പ്രചാരണ പരിപാടി ആരംഭിക്കും. ഫോം 6 വഴി സംസ്ഥാനത്തുള്ള വോട്ടർമാർക്കും ഫോം 6 എ വഴി പ്രവാസി വോട്ടർമാർക്കും അപേക്ഷിക്കാം. ഓൺലൈനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെയോ (സിഇഒ) വെബ്സൈറ്റ് വഴിയും അപേക്ഷിക്കാനാകും. അല്ലെങ്കിൽ ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) വഴിയോ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരായ (ഇആർഒ) ഡപ്യൂട്ടി കലക്ടർമാർ വഴി നേരിട്ടോ അപേക്ഷകൾ നൽകാം.  

  • Also Read സിപിഎമ്മിനെ വേദനിപ്പിക്കും ആ 50 വോട്ട്; കോർപറേഷനിൽ ഭൂരിപക്ഷം അട്ടിമറിച്ചത് ആ 5 വാർഡ്; കണക്കു തെറ്റിച്ച കോഴിക്കോടൻ ‘അപാരത’   


എസ്ഐആർ പ്രക്രിയയ്ക്കിടെ 2.9 ലക്ഷം പേർ സാധാരണ വോട്ടർമാരാകാനും 15,157 പേർ പ്രവാസി വോട്ടർമാരാകാനും അപേക്ഷ നൽകിയിരുന്നെന്നും ഇവയിലെ നടപടികൾ 23നു ശേഷം ആരംഭിക്കുമെന്നും സിഇഒ ഡോ. രത്തൻ യു.കേൽക്കർ അറിയിച്ചു. എസ്ഐആർ കരട് പട്ടികയിൽനിന്ന് ഇതുവരെ പുറത്തായവർ 24.81 ലക്ഷമാണെന്ന് (8.91%) അദ്ദേഹം വ്യക്തമാക്കി. ഇതിൽ മരിച്ചവർ 6.49 ലക്ഷം, കണ്ടെത്താനാവാത്തവർ 6.89 ലക്ഷം, സ്ഥലംമാറി പോയവർ 8.21 ലക്ഷം, രണ്ടിടത്ത് വോട്ടുള്ളവർ 1.34 ലക്ഷം, ഫോം വാങ്ങാൻ തയാറാകാത്തവർ 1.86 ലക്ഷം എന്നിങ്ങനെയാണ് എണ്ണം. കരട് പട്ടിക പുറത്തിറക്കും മുൻപു തന്നെ പുറത്താകാൻ സാധ്യതയുള്ളവരുടെ (എഎസ്ഡി) പട്ടിക പ്രസിദ്ധീകരിച്ചത് കേരളത്തിൽ മാത്രമാണ്. ഇവരിൽ രാഷ്ട്രീയപാർട്ടി പ്രവർത്തകർക്കു വ്യാഴാഴ്ച കണ്ടെത്താനായവരെ കൂടി ഉൾപ്പെടുത്തുന്നതോടെ എണ്ണത്തിൽ വ്യത്യാസം വരും. 23നു കരട് പട്ടികയ്ക്കൊപ്പം പുറത്താകുന്നവരുടെ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കും. ഇതുവരെ ലഭിച്ച ഫോമുകളുടെ ഡിജിറ്റൈസേഷൻ 100% ആയി.

  • Also Read ‘സംഘപരിവാര്‍ നേതാക്കള്‍ പറഞ്ഞാല്‍ എവിടെയും ഒപ്പിട്ടുകൊടുക്കുന്ന മുഖ്യമന്ത്രി; ഡല്‍ഹിയിലെ ഏത് നേതാവാണ് നിര്‍ബന്ധിച്ചത് ?’   


ഇന്നു മുതൽ 23 വരെ കരട് പട്ടിക തയാറാക്കുന്ന പ്രവർത്തനങ്ങൾ മാത്രമാണു നടത്തുക. എന്യൂമറേഷൻ ഫോം സ്വീകരിക്കുന്നത് ഇന്നലെ പൂർത്തിയായതായും സിഇഒ അറിയിച്ചു.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സൈബർ പൊലീസിനു പരാതി

എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു സമർപ്പിക്കാത്തവരും മരിച്ചവരും സ്ഥലംമാറിപ്പോയവരും ഉൾപ്പെടെ ഫോം നൽകാനാവാത്തവരുമായവരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അന്തിമ പട്ടികയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്ക് എതിരെ സൈബർ പൊലീസിന് പരാതി നൽകിയതായി സിഇഒ അറിയിച്ചു. കരട് പട്ടിക 23നു പുറത്തിറക്കിയ ശേഷം ഒരു മാസം പരാതികളും അവകാശവാദങ്ങളും ഇആർഒയ്ക്കു സമർപ്പിക്കാം. നോട്ടിസ് നൽകി എത്ര പേരെ തെളിവെടുപ്പിനു വിളിക്കണമെന്ന് ഇആർഒ തീരുമാനിക്കും. ഇആർഒയുടെ തീരുമാനം തൃപ്തികരമല്ലെങ്കിൽ 15 ദിവസത്തിനകം കലക്ടർക്കും ആ തീരുമാനത്തിന് എതിരെ 30 ദിവസത്തിനകം സിഇഒയ്ക്കും പരാതി നൽകാം. അന്തിമപട്ടിക ഫെബ്രുവരി 21നാണു പ്രസിദ്ധീകരിക്കുക. English Summary:
Kerala Voter List is crucial for participating in elections. The draft list will be published on the 23rd, followed by a special campaign to enroll new voters.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521