cy520520 • 2025-12-19 11:20:57 • views 777
കൊച്ചി ∙ മിഥുൻ മാനുവൽ സംവിധാനം ചെയ്ത ‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ടു കൂടത്തായി കൊലപാതക കേസ് പ്രതി ജോളി (ജോളിയമ്മ ജോസഫ്) നൽകിയ ഹർജിയിൽ എതിർകക്ഷികൾക്കു ഹൈക്കോടതി നോട്ടിസിനു നിർദേശിച്ചു. എന്നാൽ സീരീസിന്റെ സംപ്രേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് വി.ജി.അരുൺ അനുവദിച്ചില്ല. വിഷയം ജനുവരി 15നു വീണ്ടും പരിഗണിക്കും.
- Also Read 12 വർഷമായി അത്യാസന്ന നിലയിൽ; യുവാവിന്റെ ദയാവധത്തിൽ മാതാപിതാക്കളുമായി സംസാരിച്ചശേഷം തീരുമാനമെന്ന് കോടതി
കൂടത്തായി കൊലക്കേസുമായി സദൃശ്യമുള്ളതാണു വെബ് സീരീസിന്റെ കഥയെന്നും സംപ്രേഷണം വിലക്കണമെന്നുമാണു ഹർജിയിലെ ആവശ്യം. വെബ് സീരീസിന്റെ ടീസറിൽ ചില സാദൃശ്യങ്ങൾ ഉണ്ടെന്നതല്ലാതെ അനുമാനങ്ങളുടെയും മറ്റും പേരിൽ സ്റ്റേ ചെയ്യാനാകില്ലെന്നു കോടതി പറഞ്ഞു. കേന്ദ്ര സർക്കാരിനെയും കക്ഷിയാക്കും. English Summary:
Anali web series faces legal challenge. The Kerala High Court has issued a notice to respondents in a petition filed by Jolly Joseph, seeking to halt the broadcast of the web series \“Anali\“ directed by Midhun Manuel, but declined to stay the broadcast. The court will reconsider the matter on January 15. |
|