ന്യൂഡൽഹി∙ ഓൺലൈൻ വാതുവെപ്പ്, ചൂതാട്ട ആപ്പുകൾ എന്നിവയിൽ നിന്ന് വൻ തുക സമ്പാദിച്ച യൂട്യൂബർ നയിച്ചിരുന്നത് ആഡംബരപൂർണ്ണമായ ജീവിതം. ആഡംബര സ്പോർട്സ് കാറുകളുടെ ഒരു നിര തന്നെയാണ് അനുരാഗ് ദ്വിവേദി എന്ന യുപി സ്വദേശിയുടെ വീട്ടിൽ നിന്നും ഇഡി കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലംബോർഗിനി ഉറൂസ്, ബിഎംഡബ്ല്യു സെഡ്4, മെഴ്‌സിഡസ് ബെൻസ് എന്നിവയുൾപ്പെടെ നാല് ആഡംബര കാറുകളാണ് കണ്ടെത്തിയത്. ചൂതാട്ട ശൃംഖലയിൽ നിന്നുള്ള പണം അനുരാഗിന് ലഭിച്ചിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
Also Read ‘അനധികൃത ഭിക്ഷാടനം വേണ്ട’; 24,000 പാക്കിസ്ഥാനി ഭിക്ഷാടകരെ നാടുകടത്തി സൗദി; കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെ നടപടി
അനുരാഗ് സമ്പാദിച്ച പണത്തിന്റെ വലിയൊരു ഭാഗം സ്കൈ എക്സ്ചേഞ്ച് എന്ന ചൂതാട്ട ആപ്പിൽ നിന്നാണെന്ന് അധികൃതർ പറഞ്ഞു. ഓൺലൈൻ ചൂതാട്ടം ഇന്ത്യയിൽ നിയമവിരുദ്ധ പ്രവർത്തനമാണ്. ഈ ആപ്പുകളിൽ നിന്നുള്ള വരുമാനം വിവിധ മാർഗങ്ങളിലൂടെ വെളുപ്പിച്ചെടുത്ത ശേഷം ആഡംബര കാറുകളും മറ്റ് വിലകൂടിയ വസ്തുക്കളും വാങ്ങാനായാണ് അനുരാഗ് ഉപയോഗിച്ചിരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കേസിൽ ഇഡി നടപടി സ്വീകരിച്ചിട്ടുണ്ട്. യൂട്യൂബ് ചാനൽ നടത്തുന്ന അനുരാഗ് ദ്വിവേദി ഉത്തർപ്രദേശിലെ ഉന്നാവോ നിവാസിയാണ്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @shivani_di/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
English Summary:
ED Raids YouTuber\“s Home, Seizes Luxury Cars: Online betting racket busted as ED raids YouTuber Anurag Dwivedi\“s residence.