deltin33 • 2025-12-19 03:50:56 • views 750
പാലക്കാട്∙ കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി രാം നാരായണനാണ് ബുധനാഴ്ച വൈകുന്നേരം പാലക്കാട് വാളയാറിൽ വച്ചു മർദനത്തിനു ഇരയായത്. ഇയാളെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.
- Also Read ‘കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തി, അവരെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യുവതിയുടെ ഭർത്താവ് ക്രിമിനൽ കേസ് പ്രതി’
മർദനമേറ്റ് അവശനായതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് വ്യാഴാഴ്ച രാംനാരായണൻ മരിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. English Summary:
Immigrant Worker Dies After Mob Lynching in Palakkad: The incident occurred in Wallayar, and police have taken three individuals into custody for further investigation. |
|