search

‘ലീഗ് മലപ്പുറം പാർട്ടി, ആര്യാ രാജേന്ദ്രന് ദാർഷ്ട്യവും അഹങ്കാരവും’‌: രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

LHC0088 2025-12-18 17:21:10 views 627
  



ചേർത്തല∙ തന്നെ വർഗീയവാദിയാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗുകാർ തന്നെ മുസ്ലിം വിരോധിയായി കണ്ട്  വേട്ടയാടാൻ ശ്രമിക്കുന്നു. മാത്രവുമല്ല  തന്നെ ഒരു ജാതിയുടെ ഭാഗമായി ചിത്രീകരിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.  

‘‘മതേതരത്വവും ജനാധിപത്യവും പറയുന്ന ലീഗ്, ഉമ്മൻ ചാണ്ടിയുടെ കാലത്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ലീഗിൽ തന്നെ സമ്പന്നർക്കാണ് ആനുകൂല്യങ്ങൾ. കോളജുകൾ പോലും മുസ്ലിങ്ങളിലെ സമ്പന്നരുടെ ട്രസ്റ്റുകൾക്കാണ് ലീഗ് നൽകിയത്. മലപ്പുറം പാർട്ടിയാണ് ലീഗ്. എസ്എൻഡിപി യോഗത്തെ തകർക്കാൻ അവർ ശ്രമിച്ചു. എന്നെ എതിർക്കുന്നത് ലീഗ് മാത്രമാണ്. അവർ പറഞ്ഞ കാര്യങ്ങളെ ഞാൻ എതിർത്തു എന്നതാണ് കാരണം.  

  • Also Read ‘ഒരിഞ്ചുപോലും പിന്നോട്ടില്ല’; ജനങ്ങൾക്കൊപ്പമുള്ള ചിത്രം സ്റ്റാറ്റസാക്കി ആര്യാ രാജേന്ദ്രൻ, വിമർശനങ്ങൾക്ക് മറുപടി   


മലപ്പുറത്ത് പ്രസംഗിച്ചപ്പോൾ മുസ്ലിം സമുദായത്തെ ആക്ഷേപിച്ചു എന്ന് പ്രചരിപ്പിച്ചു. മുസ്ലിം സമുദായത്തെ അല്ല, ലീഗിനെയാണ് എതിർത്തത്. മതവിദ്വേഷം പ്രചരിപ്പിച്ചു എന്നു പറഞ്ഞ് എന്നെ തീവ്രവാദിയാക്കി ചിത്രീകരിച്ചു. മുസ്ലിം ലീഗിനെതിരെ എ.കെ.ആന്റണി പറഞ്ഞിട്ടില്ലേ. അപ്പോൾ ആന്റണിയെ താഴെയിറക്കാൻ ശ്രമിച്ചു.’’ –വെള്ളാപ്പള്ളി പറഞ്ഞു.  
    

  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
  • കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
      

         
    •   
         
    •   
        
       
  • നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആര്യാ രാജേന്ദ്രനെയും വെള്ളാപ്പള്ളി രൂക്ഷമായി വിമർശിച്ചു. ആര്യാ രാജേന്ദ്രന്റെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടി നൽകി. ആര്യയ്ക്ക് ദാർഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തിൽ ഇരുന്ന് ഞെളിയരുത്. പണ്ടത്തെ കാലമല്ല. നന്നായി പെരുമാറണം. ചെറുപ്രായത്തിൽ ഭരണം കിട്ടിയത് കാരണം പക്വത പ്രകടിപ്പിക്കാനായില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു.  

  • Also Read മസാല ബോണ്ടിൽ ഇ.ഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് അയച്ച നോട്ടിസ് ഹൈക്കോടതി സ്റ്റേ ചെയ്തു   


ബിഡിജെഎസിന്റെ കാര്യത്തിൽ എസ്എൻഡിപി ഇടപെടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് 10 കൊല്ലം ബിജെപിയ്ക്ക് ഒപ്പം നടന്നിട്ട് എന്തു കിട്ടി? ബിഡിജെഎസ് എൽഡിഎഫിൽ ചേരണം എന്നു കരുതുന്ന ഒരു വിഭാഗം ഉണ്ട്. അവർ എന്തു തീരുമാനം വേണമെങ്കിലും എടുക്കട്ടെ. എസ്എൻഡിപി യോഗം അതിൽ ഇടപെടില്ല –വെള്ളാപ്പള്ളി പറഞ്ഞു. English Summary:
Vellapally Natesan\“s Allegations Against Muslim League: Vellappally Natesan accuses Muslim League of trying to portray him as a communalist. He criticized the League\“s policies and also expressed concerns about the behavior of Arya Rajendran, the former Mayor of Thiruvananthapuram corporation.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138