ചങ്ങരോത്ത് പഞ്ചായത്തിൽ വിജയാഹ്ലാദത്തിനിടെ ശുദ്ധികലശം; 10 പേർക്കെതിരെ കേസെടുത്തു

deltin33 5 hour(s) ago views 863
  



കോഴിക്കോട്∙ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധികലശം നടത്തിയ സംഭവത്തിൽ 10 പേർക്കെതിരെ കേസെടുത്തു. പഞ്ചായത്ത് മുൻ പ്രസി‍ഡന്റ് ഉണ്ണി വേങ്ങേരിയുടെ പരാതിയിൽ എസ്‍സി-എസ്ടി വകുപ്പ് പ്രകാരമാണ് കേസ്.

  • Also Read ഇടതു നേതാക്കളുടെ വിലയിരുത്തൽ: തോൽവിക്ക് കാരണം ഭൂപ്രശ്നങ്ങൾ; പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം യുഡിഎഫ് കുതിപ്പിന് വഴിയൊരുക്കി   


കഴിഞ്ഞ തവണ നഷ്ടമായ ചങ്ങരോത്ത് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിനു പിന്നാലെ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് ലീഗ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധീകരണം നടത്തിയത്. എന്നാൽ, ദലിത് വിഭാഗക്കാരനായ നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനെ അവഹേളിച്ചാണ് ലീഗ് പ്രവർത്തകർ ശുദ്ധീകരണം നടത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു. പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.  

  • Also Read നഗരസഭാ ഭരണം: ചർച്ച അവസാന ഘട്ടത്തിലേക്ക്   


ശുദ്ധികലശം പോലുള്ള കാര്യങ്ങൾ ഒരിക്കലും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞിരുന്നു. വിജയാഹ്ലാദത്തിനിടയിൽ പ്രവർത്തകർ പ്രതീകാത്മകമായി ചെയ്യുന്ന ചില പ്രവൃത്തികളെ ജാതീയമായി ചിത്രീകരിക്കുന്നത് ശരിയല്ല. തെറ്റായ സന്ദേശം പ്രചരിപ്പിക്കാൻ ഈ പ്രവർത്തനം കാരണമായിട്ടുണ്ടെങ്കിൽ ആ പ്രവൃത്തിയെയും വ്യാജ പ്രചാരണങ്ങളെയും പാർട്ടി തള്ളുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
    

  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
  • കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
      

         
    •   
         
    •   
        
       
  • നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Case Filed Over Changaroth Panchayat Purification Ritual: Changaroth Panchayat purification controversy leads to a case against 10 people. The incident involves symbolic purification after the UDF victory, sparking CPM allegations and a DYFI protest.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3610K

Credits

administrator

Credits
367892

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.