search

‘നടുവേദനയുണ്ട്, ജയിലിൽ മെത്ത വേണം’; കോടതിയിൽ ആവശ്യവുമായി ലൂത്ര സഹോദരന്മാർ

LHC0088 2025-12-18 14:51:15 views 894
പനജി ∙ ഗോവയിൽ 25 പേർ മരിക്കാനിടയായ തീപിടിത്തമുണ്ടായ നിശാക്ലബ്ബിന്റെ ഉടമകളായ സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവരെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അപകടത്തിനു പിന്നാലെ തായ്‌ലൻഡിലേക്കു കടന്ന ഇവരെ കഴിഞ്ഞദിവസം ഡൽഹിയിലും ഇന്നലെ ഗോവയിലും എത്തിച്ചു.  

  • Also Read ബെല്ലി ഡാൻസിനിടെ ഉപയോഗിച്ച കരിമരുന്ന് ജീവനെടുത്തു; ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചല്ല അപകടമെന്ന് അന്വേഷണ റിപ്പോർട്ട്   


ഇന്നലെ ഉച്ചയോടെ മപുസാ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ആദ്യം സിയോലിം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും ജില്ലാ ആശുപത്രിയിലും വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. തുടർന്നാണ് കസ്റ്റഡിയിൽ വിട്ടത്. അതേസമയം, നട്ടെല്ലു സംബന്ധിച്ച അസുഖമുള്ളതിനാൽ നടുവേദനയുണ്ടെന്നും ജയിലിൽ പ്രത്യേക ബ്രാൻഡിലുള്ള മെത്ത വേണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ, പ്രോസിക്യൂഷൻ ആവശ്യത്തെ എതിർത്തു. വൈദ്യപരിശോധനയിൽ ഇരുവർക്കും യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നാണ് കണ്ടെത്തിയതെന്ന് തീപ്പിടുത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

  • Also Read നിശാക്ലബിലെ തീപിടിത്തം: ലൂത്ര സഹോദരൻമാരെ ഇന്ന് ഗോവയിലെത്തിക്കും   


കഴിഞ്ഞ 6 ന് തീപ്പിടുത്തമുണ്ടായതിനു പിന്നാലെ നാടുവിട്ട ഡൽഹി സ്വദേശികളായ ഇരുവരെയും തായ് ലൻഡിലെ ഫുക്കെറ്റിൽ നിന്നാണ് പിടികൂടിയത്. ഇവരെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. നിശാ ക്ലബിൽ നടന്ന ബെല്ലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീപിടിത്തത്തിനു കാരണമെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
    

  • REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
      

         
    •   
         
    •   
        
       
  • തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
      

         
    •   
         
    •   
        
       
  • നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Goa Nightclub Fire Case Owners in Police Custody: The owners, Saurabh and Gaurav Luthra, were arrested after fleeing to Thailand and are now facing investigation in Goa.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138