search

‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; അസ്വസ്ഥതയുണ്ടാക്കുന്നു’: എഐ ചിത്രം പ്രചരിക്കുന്നതിനെതിരെ നടി നിവേദ തോമസ്

LHC0088 2025-12-18 03:51:06 views 853
  



കൊച്ചി∙ എഐ ഉപയോഗിച്ച് തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നെന്ന പരാതിയുമായി നടി നിവേദ തോമസ്. ഇത് നിയമവിരുദ്ധവും അംഗീകരിക്കാനാവാത്തതും അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്നും സ്വകാര്യതയുടെ മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും നടി സമൂഹ മാധ്യമത്തിൽ കുറിച്ചു.  

  • Also Read വിദ്യാർഥിനിയുടെ കയ്യിൽ വിലയേറിയ ഫോൺ, വീട്ടുകാർ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് പീഡന വിവരം; ബസ് ഡ്രൈവർ അറസ്റ്റിൽ   


‘‘അടുത്തിടെ ഞാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചില ചിത്രങ്ങൾ എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടു. ഇത്തരം ചിത്രങ്ങൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധവും അംഗീകരിക്കാനാവത്തതും അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. എന്റെ സ്വകാര്യതയിലുള്ള ഗൗരവകരമായ കടന്നുകയറ്റവും ഡിജിറ്റൽ ആൾമാറാട്ടവുമാണ്. ഇത് നിർമിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ഉത്തരവാദികളായവരും എത്രയും വേഗം അത് അവസാനിപ്പിക്കണം. ചിത്രങ്ങൾ ഒഴിവാക്കണം.

  • Also Read കേന്ദ്രം പറയുന്നിടത്തു മാത്രം ജോലി; കേരളത്തിലെ ഒട്ടേറെ പേരുടെ ‘തൊഴിൽ’ പോകും; സംസ്ഥാന സർക്കാരിനും ‘പണി’ ഉറപ്പ്   


ഇത്തരം പ്രവൃത്തികൾ കൊണ്ടുള്ള ദോഷം മറ്റുള്ളവർ തിരിച്ചറിയണമെന്ന് അഭ്യർഥിക്കുന്നു. അങ്ങനെയുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയോ അവയോട് പ്രതികരിക്കുരയോ അംഗീകരിക്കുകയോ ചെയ്യരുത്. ഇത്തരം നടപടികൾ തുടരുന്നത് തന്റെ വ്യക്തിത്വത്തെ ദുരുപയോഗം ചെയ്യുന്നതായി കണക്കാക്കി നിയമപരമായ നടപടികളിലേക്കു കടക്കും’’ –നിവേദ തോമസ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
    

  • REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
      

         
    •   
         
    •   
        
       
  • തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
      

         
    •   
         
    •   
        
       
  • നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Nivetha Thomas reports misuse of her images through AI: This illegal activity constitutes a serious invasion of privacy and digital impersonation. Immediate cessation of creation and distribution is demanded, with potential legal action if continued.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138