മസാല ബോണ്ടിൽ പോരാട്ടം കടുക്കും; ഇഡി നോട്ടിസിനെതിരെ മുഖ്യമന്ത്രിയും ഹൈക്കോടതിയിൽ

Chikheang 2025-12-18 02:21:02 views 127
  



കൊച്ചി ∙ കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കാരണം കാണിക്കൽ നോട്ടിസിൽ നിയമപോരാട്ടം ശക്തമാകുമെന്ന് ഉറപ്പായി. കിഫ്ബിക്ക് പിന്നാലെ ഇഡി നോട്ടിസിനെ ചോദ്യം ചെയ്ത് കിഫ്ബി ചെയർമാനായ മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതിയെ സമീപിച്ചു. അതേസമയം, നോട്ടിസിനെതിരെ കിഫ്ബി നൽകിയ ഹർജിയിൽ തുടർ നടപടി സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി ഇഡിയും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.  

  • Also Read ‘അയ്യപ്പ ഭക്തിഗാനം ഉപയോഗിച്ച് കരുണാകരനെ സിപിഎം കളിയാക്കി; സ്വര്‍ണം കട്ടവരെ കളിയാക്കരുതെന്നാണോ?’   


മസാല ബോണ്ടിൽ ഇഡി അഡ്ജുഡികേറ്റിങ് അതോറിറ്റിയുടെ കാരണം കാണിക്കൽ നോട്ടിസ് ചോദ്യം ചെയ്താണ് കിഫ്ബിക്ക് പിന്നാലെ മുഖ്യമന്ത്രിയും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇഡി നടപടി നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ഹർജിയിലെ വാദം. അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് റിയൽ എസ്റ്റേറ്റ് ഇടപാടായോ നിരോധിത ഭൂമി വാങ്ങലായോ കണക്കാക്കാനാവില്ല. വികസനത്തിന് ഭൂമി അത്യാവശ്യമാണെന്നും ആർബിഐ മാർഗനിർദേശങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ലെന്നും ഹർജിയിലുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ.എം.എബ്രഹാം എന്നിവരും ഹർജി നൽകിയിട്ടുണ്ട്.  

  • Also Read സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?   


കിഫ്ബി നല്‍കിയ ഹർജിയിൽ മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടിസ് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മൂന്നു മാസത്തേക്ക് തുടർ നടപടികൾ നിർത്തിവയ്ക്കാനായിരുന്നു കോടതി ഉത്തരവ്. ഇതിനെതിരെയാണ് ഇഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. സിംഗിൾ ബെഞ്ച് അധികാരപരിധി മറികടന്നെന്നാണ് ഇഡി അപ്പീലിൽ പറയുന്നത്. ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഇഡിക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു.  
    

  • REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
      

         
    •   
         
    •   
        
       
  • തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
      

         
    •   
         
    •   
        
       
  • നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നോട്ടിസിലും പരാതിയിലും എതിർപ്പുണ്ടെങ്കിൽ കോടതിയെയല്ല, അഡ്ജൂഡിക്കേഷൻ അതോറിറ്റിയെയാണ് സമീപിക്കേണ്ടതെന്നായിരുന്നു കിഫ്ബിയുടെ ഹര്‍ജിയിൽ കേന്ദ്ര സർക്കാർ വാദം. വിദേശത്തുനിന്ന് വായ്പയെടുക്കുന്നത് ആർബിഐ നിർദേശത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ആ ഫണ്ട് ഇവിടെ ഭൂമി വാങ്ങാൻ ഉപയോഗിക്കാനാവില്ലെന്നുമാണ് കിഫ്ബിയുടെ വാദങ്ങൾ തള്ളിക്കൊണ്ട് കേന്ദ്രം വാദിച്ചത്. English Summary:
Chief Minister Pinarayi Vijayan Challenges ED Notice on KIIFB Masala Bond: The legal battle escalates with ED appealing against the stay order on the notice, while KIIFB defends its actions citing RBI guidelines and necessity for land acquisition.
like (0)
ChikheangForum Veteran

Related threads

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.