ന്യൂഡൽഹി ∙ യുഎസിൽ നിന്നുള്ള ആധുനിക അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അവസാന ബാച്ച് ഇന്ത്യയിലെത്തി. ഗാസിയാബാദിലെ ഹിൻഡോൺ എയർബേസിലാണ് അവസാന ബാച്ചിലെ മൂന്ന് ഹെലികോപ്റ്ററുകൾ കൂടി എത്തിയത്. ഇതോടെ രാജസ്ഥാനിലെ ജോധ്പുരിലുള്ള 451 ആർമി ഏവിയേഷൻ സ്ക്വാഡ്രണിലേക്കുള്ള മുഴുവൻ അപ്പാച്ചെ ഹെലികോപ്റ്ററുകളും എത്തി.
Also Read ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ സൈന്യം വെടിവച്ചിട്ടത് തുർക്കി നിർമിത ഡ്രോണ്‍; വിക്ഷേപിച്ചത് ലഹോറിൽ നിന്ന്, ലക്ഷ്യമിട്ടത് പഞ്ചാബിലെ വ്യോമസേനാ താവളം
പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിലാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വിന്യസിക്കുന്നത്. 2020ൽ യുഎസുമായി ഒപ്പുവച്ച 600 മില്യൺ ഡോളറിന്റെ കരാറിന്റെ ഭാഗമായി, കഴിഞ്ഞ വർഷം മേയ്-ജൂൺ മാസത്തോടെ ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യക്ക് കൈമാറേണ്ടതായിരുന്നു. എന്നാൽ സാങ്കേതിക തടസങ്ങളെ തുടർന്ന് ഇത് നടന്നില്ല. പിന്നീട് ആദ്യ ബാച്ചിലെ മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകൾ 2025 ജൂലായിൽ ഇന്ത്യയിൽ എത്തിച്ചു.
Also Read കേന്ദ്രത്തിന്റെ സംരക്ഷണം, പ്രതിപക്ഷത്തിന്റെ കുറ്റവിചാരണാ ഭീഷണി; ഇത് ജുഡീഷ്യറിയുടെ അസാധാരണ കാലം?
206 നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന എഎച്ച്-64 അപ്പാച്ചെ ആക്രമണത്തിനും രഹസ്യാന്വേഷണത്തിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അത്യാധുനിക ഡിജിറ്റൽ കണക്റ്റിവിറ്റി, ജോയിന്റ് ടാക്റ്റിക്കൽ ഇൻഫർമേഷൻ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം, ശരിയായ സമയത്ത് ഡ്രോണുകൾ നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ അപ്പാച്ചെയുടെ പ്രത്യേകതകളാണ്.
കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
MORE PREMIUM STORIES
English Summary:
Final Batch of Apache Helicopters Arrives in India: The final batch of Apache helicopters arrived in India, strengthening the nation\“s defense capabilities along the western border. These advanced helicopters will be deployed to enhance security.