സാക്ഷിമൊഴികൾ ഒഴിച്ചു നിർത്തിയാൽ‌ തെളിവുകളില്ല; ജ്യോതിഷ് വധക്കേസിൽ 7 സിപിഎം പ്രവർത്തകരെയും വെറുതെവിട്ടു

LHC0088 2025-12-17 02:51:10 views 242
  



കൊച്ചി ∙ കണ്ണൂർ തയ്യിൽ ജ്യോതിഷ് വധക്കേസിൽ പ്രതികളായ 7 സിപിഎം പ്രവർത്തകരെയും ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച പ്രതികളെയാണ് തെളിവുകളുടെ അഭാവത്തിൽ ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ ജോസ് എന്നിവരുടെ ബെഞ്ച് വെറുതെവിട്ടത്.

  • Also Read വയനാട് തുരങ്കപാത: നിർമാണം തുടരാൻ ഹൈക്കോടതി അനുമതി; പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി തള്ളി   


2009 സെപ്റ്റംബർ 28ന് തയ്യിൽ മാളികയിൽവീട്ടിൽ മോഹനന്റെ മകൻ ജ്യോതിഷിനെ (27) പ്രതികൾ ആക്രമിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. പയ്യാമ്പലം ബീച്ചിൽ ലൈഫ് ഗാർഡായി ജോലി ചെയ്യുകയായിരുന്നു ജ്യോതിഷ്. അന്നേ ദിവസം തട്ടുകടയിൽ വച്ചുണ്ടായ വഴക്കിനു പിന്നാലെ കണ്ണൂർ സവിത തിയേറ്ററിൽ നിന്ന് സെക്കൻഡ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ജ്യോതിഷിനെ ആക്രമിക്കുകയും കഴുത്തിനു കുത്തേറ്റ ജ്യോതിഷ് മരിക്കുകയുമായിരുന്നു എന്നാണ് വിചാരണക്കോടതി കണ്ടെത്തിയത്. കേസിൽ ശിക്ഷിക്കപ്പെട്ട കണ്ണൂർ ചില്ലിക്കുന്നിലെ സിപിഎം പ്രവർത്തകരായ ബബിനേഷ്, നിഖിൽ, റിജിൽ രാജ്, ഷഹൻ രാജ്, വിനീഷ്, വിമൽ രാജ്, ടോണി എന്നിവർ തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.  

  • Also Read ബിഹാറിനൊരു ഭാവി മുഖ്യമന്ത്രി? മൂന്നാം തലമുറ അമരത്തേക്ക്; നിതിൻ നബീൻ പ്രവർത്തകരുടെ പ്രതിനിധിയെന്ന് ബിജെപി; പിന്നിൽ നഡ്ഡ!   


കേസിലെ മൂന്നു സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി പ്രധാനമായും പ്രതികളാണ് കുറ്റകൃത്യം നടത്തിയത് എന്നതിലേക്ക് എത്തിയത്. ഇതുസംബന്ധിച്ച് പ്രതിഭാഗം ഉന്നയിച്ച എതിർവാദങ്ങൾ വിചാരണക്കോടതി കണക്കിലെടുത്തില്ല. ഈ മൂന്നു സാക്ഷിമൊഴികൾ ഒഴിച്ചു നിർത്തിയാൽ കുറ്റകൃത്യം ചെയ്തത് പ്രതികളാണ് എന്നുള്ളതിന് മറ്റൊരു തെളിവും ഹാജരാക്കിയിട്ടില്ല. പ്രതികളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തതായി പറയപ്പെടുന്ന രക്തം പുരണ്ട വസ്ത്രങ്ങളുടെ ഫോറൻസിക് ലാബ് റിപ്പോര്‍ട്ടും പൂര്‍ണമായ നിഗമനത്തിൽ എത്തുന്നതല്ല.
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കുറ്റകൃത്യം നടന്ന ദിവസം ഒന്നാം പ്രതിയും കൊല്ലപ്പെട്ടയാളും തമ്മില്‍ തട്ടുകടയിൽ വച്ച് വാക്കേറ്റമുണ്ടാവുകയും ഒന്നാം പ്രതിയെ തല്ലുകയും ചെയ്തപ്പോൾ താനും കൂടെയുണ്ടായിരുന്നു എന്നാണ് ഒന്നാം സാക്ഷി മൊഴി നൽകിയത്. പിന്നീട് അടുത്തുള്ള തിയറ്ററിൽ നിന്ന് തങ്ങൾ സെക്കൻഡ് ഷോ കഴിഞ്ഞിറങ്ങിയപ്പോൾ ഒന്നാം പ്രതിയുടെ നേതൃത്വത്തിൽ ആക്രമിക്കുകയും ജ്യോതിഷിനെ െകാലപ്പെടുത്തുകയുമായിരുന്നു എന്നാണ് സാക്ഷിമൊഴി. എന്നാൽ കുറ്റകൃത്യം നടന്നതിനു ശേഷം ആദ്യം നൽകിയ മൊഴിയിൽ ഒന്നാം പ്രതിയുടെ കാര്യം സാക്ഷി പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സാക്ഷി മൊഴി സംശയാസ്പദമാണെന്നും അതിനാൽ സ്വീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.  

  • Also Read സ്കൂട്ടറിൽ പോകുന്ന യുവതികളെ കടന്നു പിടിക്കും; ലൈംഗികാതിക്രമം പതിവാക്കിയ യുവാവ് അറസ്റ്റിൽ   


സമാന വിധത്തിലാണ് അഞ്ചാം സാക്ഷിയുടെ മൊഴിയും. തിയറ്ററിൽ നിന്ന് ഇറങ്ങിവന്ന താൻ സംഭവം കണ്ടുവെന്നാണ് അഞ്ചാം സാക്ഷി പറയുന്നത്. എന്നാൽ പിന്നീട് കൂറുമാറിയ മൂന്നാം സാക്ഷി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജ്യോതിഷ് തന്റെ സുഹൃത്താണെന്ന് അഞ്ചാം സാക്ഷി പറഞ്ഞെങ്കിലും ആക്രമണത്തിന് ഇരയായി ആശുപത്രിയിലേക്ക് ഉടൻ കൊണ്ടുപോയിട്ടും കൂടെപ്പോകാൻ തയാറായില്ല. പിറ്റേന്ന് രാവിലെ മാത്രമാണ് ജോതിഷ് കൊല്ലപ്പെട്ട വിവരം താൻ അറിഞ്ഞത് എന്നാണ് അഞ്ചാം സാക്ഷി വിചാരണ സമയത്ത് പറഞ്ഞത്. ഈ പെരുമാറ്റവും ഉപയോഗിച്ച ആയുധം സംബന്ധിച്ച മൊഴിയിലെ പൊരുത്തക്കേടുകളും കണക്കിലെടുക്കുമ്പോൾ അഞ്ചാം സാക്ഷിയുടെ മൊഴിയിലെ വിശ്വാസ്യതയിൽ സംശയമുണ്ടെന്ന് കോടതി പറയുന്നു.

  • Also Read നാടിനെ നടുക്കിയ അരുംകൊല: യുകെയിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷം; നെഞ്ചുരുകുന്ന ഓർമകളിൽ പ്രവാസി സമൂഹം   


ഒന്നാം സാക്ഷിക്കൊപ്പം ഉണ്ടായിരുന്ന രണ്ടാം സാക്ഷി പക്ഷേ കോടതിയിൽ പറഞ്ഞത് തനിക്ക് കുറ്റകൃത്യം ചെയ്തയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നാണ്. 12 പേരോളം സംഘത്തിലുണ്ടായിരുന്നു എന്നു പറയുന്ന രണ്ടാം സാക്ഷിയുടെ മൊഴി 1, 5 സാക്ഷിമൊഴികൾക്ക് വിരുദ്ധമാണ്. പ്രോസിക്യൂഷൻ പ്രതികളുടെ തിരിച്ചറിയിൽ പരേഡ് നടത്തിയിട്ടില്ല. 2009ൽ കൊലപാതകം നടന്നെങ്കിലും വിചാരണ ആരംഭിച്ചത് 2011ലും സാക്ഷിമൊഴികൾ സ്വീകരിച്ചത് 2018ലുമാണ്. കുറ്റകൃത്യം നടന്ന് 9 വർഷങ്ങൾക്ക് ശേഷമാണിത് എന്നതുകൊണ്ടു തന്നെ പ്രതികളെ കോടതിയിൽ വച്ച് തിരിച്ചറിഞ്ഞു എന്നത് സംശയാസ്പദമാണ്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോൾ ഇപ്പോൾ പ്രതികളാക്കപ്പെട്ടവരാണ് കുറ്റവാളികളെന്നുള്ളതിനു വിശ്വസനീയമായ തെളിവുകളില്ല. ഈ സാഹചര്യത്തിൽ പ്രതികളെ വെറുതെ വിടുന്നുവെന്ന് കോടതി വ്യക്തമാക്കി. English Summary:
High Court Acquits CPM Workers in Jyothish Murder Case: High Court acquitted seven CPM workers who were previously convicted in the Thayyil Jyothish murder case due to a lack of solid evidence. The court cited inconsistencies in witness testimonies and raised doubts about the identification of the accused.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137217

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.