മസാലബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടിസ്: തുടർ നടപടികൾ തടഞ്ഞ് ഹൈക്കോടതി, ദുരുദ്ദേശ്യത്തോടെയുള്ള പരാതിയോ ?

Chikheang Yesterday 20:51 views 996
  



കൊച്ചി ∙ വിദേശത്തു നിന്ന് മസാലബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിഫ്ബിക്ക് നൽകിയ നോട്ടിസിന്മേലുള്ള തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇ.ഡി നടപടിക്കെതിരെ കിഫ്ബി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് മൂന്നു മാസത്തേക്കാണ് ജസ്റ്റിസ് വി.ജി.അരുൺ സ്റ്റേ ഉത്തരവിട്ടത്. ഇ.ഡിക്ക് നോട്ടിസ് അയച്ച കോടതി, കേസിൽ വിശദമായ വാദം കേൾക്കാമെന്ന് അറിയിച്ചു. സത്യവാങ്മൂലം സമര്‍പ്പിക്കാൻ ഇ.ഡിക്ക് നിർദേശം നൽകി.

  • Also Read വയനാട് തുരങ്കപാത: നിർമാണം തുടരാൻ ഹൈക്കോടതി അനുമതി; പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി തള്ളി   


ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും പരാതിയും ഇ.ഡി സ്പെഷൽ ഡയറക്ടറുടെ (അഡ്ജൂഡിക്കേഷൻ) കാരണം കാണിക്കൽ നോട്ടിസും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കിഫ്ബി കോടതിയെ സമീപിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂമി ഏറ്റെടുത്തത് റിയൽ എസ്റ്റേറ്റ് പ്രവർത്തനമല്ലെന്ന് കിഫ്ബി വാദിച്ചു. എന്നാൽ, കാരണം കാണിക്കൽ നോട്ടിസ് മാത്രമാണ് നൽകിയിരിക്കുന്നതെന്നും ഈ ഘട്ടത്തിൽ ഹർജി അപക്വമാണെന്നും അതിനാൽ നിലനിൽക്കുന്നതല്ലെന്നുമായിരുന്നു കേന്ദ്ര സർക്കാര്‍ വാദം.

  • Also Read ഇ.ഡിക്ക് ദുരുദ്ദേശ്യം, ഫെമ നിയമലംഘനം ഉണ്ടായിട്ടില്ല; ഭൂമി ഏറ്റെടുത്തത് റിയൽ എസ്റ്റേറ്റ് പ്രവർത്തനമല്ലെന്ന് കിഫ്ബി   


ദുരുദ്ദേശ്യത്തോടെയുള്ള പരാതിയാണ് ഇ.ഡിയുടേതെന്നാണ് കിഫ്ബിക്ക് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് വാദിച്ചത്. പരാതി അനുവദിച്ചാൽ കിഫ്ബിയെയും ഡയറക്ടർമാരെയും പീഡിപ്പിക്കുന്നതിനുള്ള ആയുധമായി അത് അധഃപതിക്കും. കിഫ്ബിക്കും അതിന്റെ ഡയറക്ടർമാർക്കും എതിരെയുള്ള ഇ.ഡി നടപടിയുടെ സമയക്രമം നോക്കേണ്ടതാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇ.ഡിയുടെ ആദ്യ സമൻസ് വരുന്നത്. അടുത്തത് വരുന്നത് 2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ്. ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് കിഫ്ബി നോട്ടീസ് അയച്ചിരിക്കുന്നത്. കിഫ്ബി ഇടപാടിൽ ഫെമ നിയമലംഘനം ഉണ്ടായിട്ടില്ല. ഫെമ സെക്‌ഷൻ 13 പ്രകാരമുള്ള അഡ്ജൂഡിക്കേഷൻ നടപടിക്കായാണ് നോട്ടിസ്. എന്നാൽ കാരണം കാണിക്കൽ നോട്ടിസ് നിലനിൽക്കുന്നതല്ല. അതിനാൽ പരാതിയും നോട്ടിസും റദ്ദാക്കണമെന്നും കിഫ്ബി വാദിച്ചു.
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതോടൊപ്പം, ഭൂമി ഏറ്റെടുക്കൽ സർക്കാരിന്റെ അധികാരത്തിലുള്ള വിഷയമാണെന്നാണ് കിഫ്ബി വാദിച്ചത്. ഭൂവുടമയ്ക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. കിഫ്ബിയുടെ പേരിലേക്ക് സ്ഥലം മാറ്റിയിട്ടില്ല, ലാഭം കിട്ടുമെന്നു കരുതിയുള്ള വാണിജ്യ ഇടപാടല്ല നടത്തിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളും കിഫ്ബി വാദിച്ചിരുന്നു. റിസർവ് ബാങ്കിന്റെ നിർദേശം ലംഘിച്ചെന്ന വാദം തെറ്റാണെന്നും സർക്കാർ അറിയിച്ചു. അതേ സമയം, നോട്ടിസിലും പരാതിയിലും എതിർപ്പുണ്ടെങ്കിൽ അഡ്ജൂഡിക്കേഷൻ അതോറിറ്റിയെയാണ് സമീപിക്കേണ്ടതെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. വിദേശത്തുനിന്ന് വായ്പയെടുക്കുന്നത് ആർബിഐ നിർദേശത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ആ ഫണ്ട് ഇവിടെ ഭൂമി വാങ്ങാൻ ഉപയോഗിക്കാനാവില്ലെന്നും കേന്ദ്രം വാദിച്ചു. തുടർന്നാണ് കേസിൽ കോടതി ഇന്ന് ഇടക്കാല നിർദേശം പുറപ്പെടുവിച്ചത്. English Summary:
High Court Stays ED Proceedings Against KIIFB: Kerala High Court Stays Further Action on ED Notice to KIIFB regarding the Masala Bond transaction. This follows allegations that funds raised through Masala Bonds were used for land acquisition. KIIFB Argues Land Acquisition Not Real Estate Activity. Court to Hear Detailed Arguments in KIIFB Case later.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
140012

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.