search

സിനിമ സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ഭർത്താവ്, കുട്ടിയെ വിട്ടുകിട്ടാൻ വേണ്ടിയെന്ന് പൊലീസ്

deltin33 2025-12-16 19:51:20 views 874
  



ബെംഗളൂരു∙ കന്നഡ സിനിമ സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി. ഭർത്താവും നിർമാതാവുമായ ഹർഷവർധന്റ നിർദേശാനുസരണമാണ് ക്വട്ടേഷൻ സംഘം ചൈത്രയെ തട്ടിക്കൊണ്ടുപോയത്. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ചുകാലമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു ചൈത്രയും ഹർഷവർധനും. മകളുടെ സംരക്ഷണം തനിക്ക് ലഭിക്കാൻ വേണ്ടിയാണ് ചൈത്രയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് അറിയിച്ചു.

  • Also Read രാജ്യാന്തര സൈബർ തട്ടിപ്പ് സംഘം വലയിൽ, കേരളത്തിലും റെയ്ഡ്; പ്രതികൾ തട്ടിയത് 50 കോടി രൂപ   


2023ലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. വേർപിരിയലിനു ശേഷം ചൈത്ര സീരിയൽ നടിയായി തുടരുകയായിരുന്നു. ഡിസംബർ 7ന് മൈസൂരുവിലേക്ക് ഷൂട്ടിങിനായി പോകവെയാണ് ഹർഷവർധന്റെ നിർദേശാനുസരണം കൗശിക്ക് കൃത്യം നടത്തിയത്. തട്ടിക്കൊണ്ടുപോകലിനായി 20,000 രൂപ അഡ്വാൻസായി നൽകിയതായും ആരോപിക്കപ്പെടുന്നു. മൈസൂരു റോഡ് മെട്രോ സ്റ്റേഷന് സമീപത്തു വച്ച് ചൈത്രയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

  • Also Read നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’   


തുടർന്ന് ഹർഷവർദ്ധൻ ചൈത്രയുടെ അമ്മയെ വിളിക്കുകയും കുട്ടിയെ താൻ പറയുന്ന സ്ഥലത്ത് എത്തിച്ചാൽ ചൈത്രയെ വിട്ടുതരാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് കുട്ടിയെ അർസികെരെയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു, പിന്നാലെ ചൈത്രയെ സുരക്ഷിതമായി വിട്ടയക്കുമെന്ന് അറിയിക്കുകയായിരുന്നു. സംഭവത്തിൽ ചൈത്രയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kannada Actress Kidnapped: The actress was allegedly abducted under the instruction of her husband due to a marital dispute, according to police reports.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521