search

തായ്‌ലൻഡിൽ ഫെബ്രുവരി 8 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി; തീരുമാനം കംബോഡിയയുമായുള്ള സംഘർഷം തുടരുന്നതിനിടെ

LHC0088 2025-12-16 04:51:17 views 653
  



ബാങ്കോക്ക് ∙ കംബോഡിയയുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ തിരഞ്ഞെടുപ്പിലേക്ക് തായ്‌ലൻഡ്. സർക്കാരിനെ പിരിച്ചുവിട്ടതിനു പിന്നാലെ, ഫെബ്രുവരി 8 ന് രാജ്യത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി അനുതിൻ ചാൻവിരകുൽ പ്രഖ്യാപിച്ചു. മൂന്നു മാസം മുൻപ് പ്രധാനമന്ത്രിപദത്തിലെത്തിയ അനുതിൻ, പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

  • Also Read ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ സൈന്യം വെടിവച്ചിട്ടത് തുർക്കി നിർമിത ‍‍ഡ്രോണ്‍; വിക്ഷേപിച്ചത് ലഹോറിൽ നിന്ന്, ലക്ഷ്യമിട്ടത് പഞ്ചാബിലെ വ്യോമസേനാ താവളം   


തായ്‌ലൻഡും കംബോഡിയയുമായി 817 കിലോമീറ്റർ അതിർത്തിയുണ്ട്. അതിർത്തി മേഖലയിലെ പൗരാണിക ശിവക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തായ്‌ലൻഡിനാണെന്നാണ് രാജ്യാന്തര കോടതി വിധി. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമിയെച്ചൊല്ലി ഏറെ നാളുകളായി സംഘർഷം തുടരുകയാണ്. ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. ഏഷ്യയിൽ ത്രിരാഷ്ട്ര സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റിനെ സാക്ഷിയാക്കി ഒക്ടോബർ 26നാണ് തായ്‌ലൻഡും കംബോഡിയയും സമാധാന കരാർ ഒപ്പിട്ടത്.

തായ് സൈനികര്‍ക്ക് അതിര്‍ത്തിയില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റതിനെ തുടർന്ന് കരാറിൽനിന്ന് പിൻമാറിയ തായ്‌ലന്‍ഡ്, കഴിഞ്ഞ 8ന് അതിർത്തി തർക്കമുള്ള പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തിയതോടെയാണ് വീണ്ടും സ്ഥിതി രൂക്ഷമായത്. ആഗോള റാങ്കിങ് അനുസരിച്ച് സൈനിക ശേഷിയിൽ‍ ഇരുപത്തഞ്ചാം സ്ഥാനമാണ് തായ്‌ലൻഡിന്. കംബോഡിയയ്ക്ക് തൊണ്ണൂറ്റിയഞ്ചാം സ്ഥാനവും.
    

  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച്‌ വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
      

         
    •   
         
    •   
        
       
  • ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Thailand Announces Election: Thailand election is set for February 8th amidst rising tensions with Cambodia. The Thai Prime Minister announced the election after dissolving the government, heightening political uncertainty.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138