കൊച്ചി∙ പാലാരിവട്ടത്ത് മെട്രോ നിർമാണത്തിനിടെ വീണ്ടും പൈപ്പ് പൊട്ടി റോഡിലാകെ വെള്ളക്കെട്ട്. പ്രതിഷേധവുമായി ഉമ തോമസ് എംഎൽഎ, സ്റ്റേഡിയം ഡിവിഷൻ കൗൺസിലർ ദീപ്തി മേരി വർഗീസ് തുടങ്ങിയിവരുടെ നേതൃത്വത്തിൽ ജനങ്ങൾ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസവും ഇതിനടുത്ത് കലൂർ ഭാഗത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്ന് കലൂർ, ഇടപ്പള്ളി, പാലാരിവട്ടം, തമ്മനം, അഞ്ചുമന, പാടിവട്ടം, ചേരാനല്ലൂർ പ്രദേശങ്ങിൽ ജലവിതരണം തടസപ്പെട്ടിരുന്നു. ഇത് ശരിയാക്കിയതിന്റെ പിന്നാലെയാണ് സ്റ്റേഡയിത്തിനും പാലാരിവട്ടത്തിനും ഇടയിൽ മെട്രോ നിർമാണം നടക്കുന്നിടത്ത് വീണ്ടും പൈപ്പ് പൊട്ടിയത്.
- Also Read തദ്ദേശ തിരഞ്ഞെടുപ്പ്: വിജയികളുടെ സത്യപ്രതിജ്ഞ 21ന്; അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 26,27 തീയതികളിൽ
മെട്രോ നിർമാണം നടത്തുന്നവരും വാട്ടർ അതോറിറ്റി അധികൃതരുമായി ഏകോപനമില്ലാത്തതാണ് പൈപ്പ് പൊട്ടാൻ കാരണമെന്ന് ഉമ തോമസ് ആരോപിച്ചു. എവിടെയാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് എന്നറിയാത്ത മെട്രോ നിർമാണം നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പൈലിങ് നടത്തുന്നതു വഴിയാണ് പൈപ്പുകൾ തകരുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്നു വൈകിട്ട് എട്ടു മണിയോടെ പൈപ്പ് പൊട്ടി കലൂർ – ഇടപ്പള്ളി റോഡിലും നോർത്ത് ജനത റോഡിലും വെള്ളം കയറിയത്. മെട്രോ നിർമാണം നടക്കുന്നതിനാൽ ഇരു വശവും അടച്ചു കെട്ടിയിരിക്കുന്നതിനാൽ ഈ ഭാഗത്ത് വലിയ ഗതാഗതക്കുരുക്കുണ്ട്. ഇതിനു പിന്നാലെയാണ് പൈപ്പ് പൊട്ടി വെള്ളം കൂടി റോഡിൽ നിറഞ്ഞിരിക്കുന്നത്.
- Also Read ലോകത്തിലെ ആദ്യ ആഡംബര തീം പാർക്ക് വരുന്നു; പ്രവേശനം എല്ലാവർക്കുമില്ല!
നാലു ദിവസത്തിനു ശേഷമാണ് പല ഭാഗത്തും ഇന്ന് വെള്ളം ലഭിച്ചത്. എന്നാൽ വീണ്ടും പൈപ്പ് പൊട്ടിയതോടെ തങ്ങൾക്ക് വെള്ളം കിട്ടുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു. ടാങ്കറിൽ വെള്ളം അടിച്ചു കൊടുക്കാൻ പോലും ഇതുവരെ ആരും വന്നിട്ടില്ലെന്നും അവർ ആരോപിച്ചു. സ്ഥലത്ത് ഇപ്പോഴും പ്രതിഷേധം നടക്കുകയാണ്. രണ്ടു മണിക്കൂറോളം വെള്ളം ഒഴുകിയിട്ടും അധികൃതർ ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് ആരോപിച്ചാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. രാത്രി 10 മണി കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത് എന്നും നാട്ടുകാര്‍ പറയുന്നു. ഉമ തോമസ് ജില്ലാ കലക്ടർ ജി.പ്രിയങ്കയുമായി ഫോണിൽ സംസാരിച്ചു. ഉടൻ സ്ഥലത്തെത്താമെന്ന് കലക്ടർ അറിയിച്ചിട്ടുണ്ടെന്നും ഉമ തോമസ് പറഞ്ഞു.
- കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
- മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച് വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
- ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
MORE PREMIUM STORIES
English Summary:
Pipeline Burst Causes Waterlogging in Palarivattom, Kochi: The incident, attributed to negligence during Metro construction, has disrupted water supply in several areas. Authorities are being urged to address the issue and provide immediate relief to affected residents. |