ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ സൈന്യം വെടിവച്ചിട്ടത് തുർക്കി നിർമിത ‍‍ഡ്രോണ്‍; വിക്ഷേപിച്ചത് ലഹോറിൽ നിന്ന്, ലക്ഷ്യമിട്ടത് പഞ്ചാബിലെ വ്യോമസേനാ താവളം

cy520520 6 hour(s) ago views 101
  



ന്യൂഡൽഹി∙ മേയ് 10ന് നടന്ന ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടത് തുർക്കിയ നിർമിത ഡ്രോൺ എന്ന് കണ്ടെത്തൽ. ലഹോർ വിമാനത്താവളത്തിൽ നിന്ന് വിക്ഷേപിച്ചതാണ് തുർക്കി നിർമിത ‍ഡ്രോണെന്നും പഞ്ചാബിലെ ഹോഷിയാർപുരിലുള്ള ഇന്ത്യൻ വ്യോമസേനാ താവളമാണ് ഡ്രോൺ ലക്ഷ്യമിട്ടതെന്നും എൻ‍ഡിടിവി റിപ്പോർട്ട് ചെയ്തു. 2,000 മീറ്റർ ഉയരത്തിൽ പറന്ന യിഹ-3 എന്ന ഡ്രോൺ ആയിരുന്നു ഇന്ത്യ വെടിവച്ചിട്ടത്.  

  • Also Read ജമ്മു കശ്മീരിലെ ഉധംപുരിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ; ജയ്ഷെ മുഹമ്മദ് ഭീകരരെന്ന് സൂചന   


പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഭീകര ക്യാംപുകൾ ഇന്ത്യ ആക്രമിച്ചതിന് പിന്നാലെയായിരുന്നു പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഡ്രോൺ ആക്രമണം നടന്നത്. ജമ്മു കശ്മീർ, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിലെ 36 നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആ ഡ്രോണുകളിൽ ഒന്നാണ് യിഹ-3. തുർക്കിയും പാക്കിസ്ഥാനും സംയുക്തമായി വികസിപ്പിച്ചെടുത്ത ‘സൂയിസൈഡ് ഡ്രോൺ’ വിഭാഗത്തിൽപ്പെട്ടതാണ് യിഹ–3. അതേസമയം, പാക്കിസ്ഥാൻ വിക്ഷേപിച്ച എല്ലാ ഡ്രോണുകളും ഇന്ത്യൻ സായുധ സേനയുടെ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തിരുന്നു.

  • Also Read ബങ്കറിൽ ഒളിച്ചയാൾ ഇന്ന് പട്ടാള ‘ചക്രവർത്തി’; തൊട്ടാൽ പിടിവീഴും ‘ഹാഷ് വാല്യു പൂട്ട്’; കേരളത്തിലേക്ക് എത്തുന്ന മീൻ കൊള്ളക്കാർ– ടോപ് 5 പ്രീമിയം   


അമൃത്സറിനു മുകളിൽ വച്ച് വെടിവച്ചിട്ട ഡ്രോൺ കരസേനാ മേധാവിയുടെ ഔദ്യോഗിക വസതിയിലാണ് സൂക്ഷിച്ചിരുന്നത്. ഇന്ത്യൻ സൈന്യത്തിലെ സൈബർ വിദഗ്ധർ ഡ്രോണിലെ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം ഉൾപ്പെടെയുള്ള ഘടകങ്ങൾ വിശകലനം ചെയ്താണ് വിക്ഷേപണ സ്ഥാനവും ലക്ഷ്യവും ഏതാണെന്നു കണ്ടെത്തിയത്. അതിനിടെ പാക്ക് സൈന്യം തുർക്കി നിർമിത ‘സോംഗർ’ സായുധ ഡ്രോണുകളും ഇന്ത്യയ്ക്കെതിരെ വിക്ഷേപിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുർക്കിയിലെ അങ്കാറ ആസ്ഥാനമായുള്ള പ്രതിരോധ കമ്പനിയായ അസിസ്ഗാർഡാണ് ഇവ നിർമിച്ചിരിക്കുന്നത്.
    

  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച്‌ വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
      

         
    •   
         
    •   
        
       
  • ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @RakshaSamachar എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Indian Army Shoots Down Turkish-Made Drone in Operation Sindoor: The drone, launched from Lahore, targeted an Indian Air Force base, prompting investigation into drone warfare tactics and defense mechanisms.
like (0)
cy520520Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.