കണ്ണൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ലോക്സഭാ തിരഞ്ഞെടുപ്പിലേതിനു സമാനമായതിന്റെ ആഘാതത്തിലാണു സിപിഎം. ശക്തമായ അടിത്തറയുണ്ടെന്ന് സിപിഎം അവകാശപ്പെടുന്ന കണ്ണൂർ ജില്ലയിൽ കാലിടറിയ അവസ്ഥയിലാണു പാർട്ടി. ന്യൂനപക്ഷങ്ങളുടെയും മലയോര ജനതയുടെയും പിന്തുണ ലോക്സഭാ തിരഞ്ഞെടുപ്പിലേതുപോലെ തദ്ദേശ തിരഞ്ഞെടുപ്പിലും പാർട്ടിക്കു നഷ്ടമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ അവസ്ഥയിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ നിലവിലെ മണ്ഡലങ്ങളിൽ പലതും നഷ്ടമാകും.
- Also Read രൂപപ്പെട്ടു, സിപിഎമ്മിനെ വേവലാതിപ്പെടുത്തുന്ന അസാധാരണ ‘പാറ്റേൺ’; 2026ൽ പിണറായി മത്സരിക്കില്ലേ? അനക്കമില്ലാതെ ‘3.0 ലോഡിങ്’; മുന്നിൽ 2 വഴി
തദ്ദേശതിരഞ്ഞെടുപ്പിൽ കണ്ണൂരിൽ വലിയ മുന്നേറ്റമാണു സിപിഎം കണക്കൂകൂട്ടിയത്. ഫലം നേരെ തിരിച്ചായി. 8 പഞ്ചായത്തുകളിൽ ഭരണം നഷ്ടമായി. ഇവയിലേറെയും മലയോര മേഖലയിലാണ്. കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ എത്തിയപ്പോൾ കിട്ടിയിരുന്ന കണിച്ചാർ, ഉദയഗിരി, ആറളം, കേളകം, പയ്യാവൂർ, ചെറുപുഴ തുടങ്ങിയ മലയോര പഞ്ചായത്തുകൾ ഇത്തവണ യുഡിഎഫിനെ തുണച്ചു.
- Also Read കെപിസിസി പ്രസിഡന്റിന്റെ വാർഡിൽ യുഡിഎഫിന് ആദ്യ ജയം; പഞ്ചായത്തിലും ജില്ലയിലും മുന്നേറ്റം
വന്യമൃഗശല്യം പോലുള്ള പ്രശ്നങ്ങളിലെ പ്രതിഷേധം വോട്ടെടുപ്പിൽ പ്രതിഫലിച്ചു. കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ തന്നെയാണെങ്കിലും അവരുടെ അണികളുടെ മനസ്സ് ആ മുന്നണിക്കൊപ്പമില്ലെന്നു വ്യക്തം. മലയോര മേഖലയിൽ സ്വാധീനം വർധിപ്പിക്കാൻ സിപിഎം ശ്രമം നടത്തുന്നതിനിടെയാണിത്. ഉറച്ച പാർട്ടി വോട്ടുകൾക്കു പുറത്തുള്ള അനുഭാവവോട്ടുകൾ സമാഹരിക്കാൻ തദ്ദേശ തിരഞ്ഞെടുപ്പിലും സിപിഎമ്മിനു കഴിഞ്ഞില്ല.
- രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
- കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
- ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
MORE PREMIUM STORIES
കണ്ണൂർ നഗരത്തിന്റെ സമഗ്ര വികസനമെന്ന സങ്കൽപത്തിന് സിപിഎം ദൃശ്യഭാഷ്യമൊരുക്കി വോട്ടർമാർക്കിടയിൽ പ്രചരിപ്പിച്ചിട്ടും നിലവിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിട്ടും അതൊന്നും വോട്ടായില്ലെന്നു മാത്രമല്ല, 4 സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. ഒന്നിൽനിന്നു നാലിലേക്കു സീറ്റുയർത്തിയ ബിജെപിയുടെ പ്രകടനവും കോർപറേഷനിൽ സിപിഎമ്മിനു തിരിച്ചടിയായി.
- Also Read തിരുവനന്തപുരത്തെ എന്‍ഡിഎ മേൽക്കൈ ആശങ്ക, മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല, തിരുത്തലുകള്‍ വരുത്തും: മുഖ്യമന്ത്രി
ജില്ലയിലാകെ 123 തദ്ദേശ വാർഡുകൾ യുഡിഎഫിന് അധികം നേടാനായി. അതേസമയം, പുനർനിർണയത്തിലൂടെ ആകെ വാർഡുകൾ വർധിച്ചിട്ടും നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ആകെ നേടിയവയിൽ ഒരു സീറ്റിന്റെ വർധനപോലും ഇല്ലാത്തതും സിപിഎമ്മിനു കനത്ത ക്ഷീണമായി. പഞ്ചായത്തിൽ 36 വാർഡുകൾ നഷ്ടമാകുകയും ചെയ്തു. English Summary:
CPM In Crisis: In CPM Kannur is facing a significant political crisis as recent local election results signal an erosion of its traditional stronghold. |
|