search

ശബരിമല സ്വർണക്കൊള്ള: രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴി നൽകി; രാജ്യാന്തര സംഘത്തിന്റെ വിവരങ്ങളും കൈമാറി

cy520520 2025-12-15 00:51:17 views 661
  



തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (എസ്ഐടി) കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മൊഴി നല്‍കി. ശബരിമല സ്വര്‍ണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച വിവരങ്ങള്‍ എസ്‌ഐടിയോട് പറഞ്ഞതായി ചെന്നിത്തല മാധ്യമങ്ങളോട് പറ‍ഞ്ഞു. മോഷണത്തിന് രാജ്യാന്തര പുരാവസ്തു കടത്തൽ സംഘവുമായി എങ്ങനെ ബന്ധമുണ്ട് എന്ന കാര്യമാണ് പറഞ്ഞത്.  

  • Also Read കണ്ണൂർ കോർപറേഷനിൽ യുഡിഎഫിനു ഭരണത്തുടർച്ച; ആരാകും മേയർ?, ചർച്ചകൾ സജീവം   


തനിക്ക് കിട്ടിയ വിവരങ്ങള്‍ ഒരു കത്ത് മുഖേന എസ്‌ഐടി മേധാവിക്കു കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. ലഭിച്ച മുഴുവന്‍ വിവരങ്ങളും അന്വേഷണ സംഘത്തിന് നല്‍കി. ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ തനിക്കു ലഭിച്ച വിവരങ്ങളാണ് കൈമാറിയത്. അല്ലാതെ തെളിവുകളല്ല. ഇനി അതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വസ്തുതകള്‍ കണ്ടെത്തേണ്ട ഉത്തരവാദിത്തം അന്വേഷണ സംഘത്തിനാണ്.  

  • Also Read ഈ ‍യുഡിഎഫ് പുതിയ ‘പ്ലാറ്റ്ഫോം’; നിയമസഭാ സ്ഥാനാർഥി നിർണയത്തിലേക്ക് ഉടൻ; ഒരു തർക്കവും ഉണ്ടാവില്ല: വി.ഡി. സതീശൻ അഭിമുഖം   


ലഭിച്ച വിവരങ്ങൾ അധികാരികളുടെ മുന്നില്‍ എത്തിക്കേണ്ടത് പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ കടമയാണ്. മുന്‍ ആഭ്യന്തര മന്ത്രി എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണ്. തനിക്കു വിവരങ്ങള്‍ നല്‍കിയ വ്യവസായിയെ വിളിച്ചു വരുത്തണോ എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Sabarimala Gold Theft: Sabarimala gold theft investigation is currently underway. Ramesh Chennithala provided a statement to the SIT regarding the Sabarimala gold theft and shared information about an international smuggling ring, urging further investigation by authorities.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737