ബൂത്തുകൾ കയറിയിറങ്ങി ദീപ, റിപ്പോർട്ടുകളുമായി കനഗോലു; ‘ഡൂ ഓർ ഡൈ’ സന്ദേശം വാശിയായി

Chikheang 4 hour(s) ago views 377
  

  



തിരുവനന്തപുരം ∙ ദേശീയ നേതൃത്വം കോൺഗ്രസ് പാർട്ടിയിൽ ഇത്രയധികം ശ്രദ്ധ പുലർത്തിയ ഒരു തദ്ദേശ തിരഞ്ഞെടുപ്പ് ഇതിനു മുൻപ് കേരളത്തിൽ നടന്നിട്ടില്ലെന്ന് പറയുന്നത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. ഡൽഹിയിൽ അടുത്തിടെ വിളിച്ചുചേർത്ത കേരളത്തിലെ നേതാക്കളുടെ യോഗത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കണമെന്നും പരമാവധി സീറ്റുകൾ വിജയിക്കണമെന്നും നിർദേശിച്ചത് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമാണ്. ദീപ ദാസ് മുൻഷിയും എഐസിസി സെക്രട്ടറിമാരും സംസ്ഥാനത്ത് ക്യാംപ് ചെയ്താണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. സെക്രട്ടറി ഉണ്ടായിരുന്നിട്ടും തിരുവനന്തപുരം കോർപറേഷനിലെ പല ബൂത്ത് കമ്മിറ്റി ഓഫിസുകളിലും ദീപ ദാസ് മുൻഷി നേരിട്ടെത്തിയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും അവലോകന യോഗങ്ങൾ നടത്തിയതും. സംസ്ഥാന നേതൃത്വവുമായുള്ള ആശയവിനിമയത്തിനൊപ്പം സുനിൽ കനഗോലുവിന്റെ ടീം നൽകിയ റിപ്പോർട്ടുകൾ അനുസരിച്ചായിരുന്നു ദീപദാസിന്റെ ഓരോ നീക്കങ്ങളും.

  • Also Read രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?   
  ദീപാ ദാസ് മുൻഷി തിരുവനന്തപുരം കോർപറേഷനിലെ കേശവദാസപരും വാർഡിലെ ബൂത്തിൽ തിരഞ്ഞെടുപ്പ് അവലോകനത്തിന് എത്തിയപ്പോൾ.

തിരഞ്ഞെടുപ്പിന് 6 മാസം മുൻപ് കനഗോലുവിന്റെ ടീം ജില്ലകളിലേക്കെത്തി. താഴെത്തട്ടിലെ അവസ്ഥയെന്തെന്ന് മനസ്സിലാക്കുകയായിരുന്നു പ്രധാന ലക്ഷ്യം. എല്ലാ നിയമസഭാ മണ്ഡലങ്ങളിൽ നിന്നും കൃത്യമായ റിപ്പോർട്ട് ദേശീയ നേതൃത്വത്തിനു കൈമാറി. വിജയ സാധ്യതയുണ്ടോ, വിജയിക്കാൻ എന്തു വേണം, എവിടെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിലടക്കം 140 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും സമഗ്ര റിപ്പോർട്ട്.  

  • Also Read രൂപപ്പെട്ടു, സിപിഎമ്മിനെ വേവലാതിപ്പെടുത്തുന്ന അസാധാരണ ‘പാറ്റേൺ’; 2026ൽ പിണറായി മത്സരിക്കില്ലേ? അനക്കമില്ലാതെ ‘3.0 ലോഡിങ്’; മുന്നിൽ 2 വഴി   


പ്രചാരണ രംഗത്തെ കുറവ് എങ്ങനെ പരിഹരിക്കാമെന്നും മറികടക്കാമെന്നും ഏതൊക്കെ വിഷയങ്ങൾ‌ പ്രചാരണ വിഷയമാക്കണമെന്നും റിപ്പോർട്ട് നൽകി.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഹർഷ രമേശ് കനാദം എന്ന കർണാടക നേതാവിനു ചുമതല നൽകിയ കോൺഗ്രസ് വാർ റൂമിൽ പാർട്ടി പ്രവർത്തകർക്കൊപ്പം കനഗോലു ടീമിന്റെയും സാന്നിധ്യം.

  • Also Read തദ്ദേശത്തിൽ യുഡിഎഫ് കുതിപ്പ്; തകർന്ന് എൽഡിഎഫ്, തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ–ഇന്നത്തെ പ്രധാന വാർത്തകൾ   


സിറ്റിങ് എംഎൽഎമാരെ വ്യക്തിപരമായി കണ്ട് അവർക്ക് വേണ്ട നിർദേശങ്ങൾ നൽകി. പ്രാദേശിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് നിർദേശം. പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിൽ എംഎൽഎമാരുടെ യോഗം വിളിച്ചുകൂട്ടി ‘ഡൂ ഓർ ഡൈ’ എന്ന സന്ദേശം. തദ്ദേശം പിടിച്ചെങ്കിൽ മാത്രമേ നിയമസഭയുള്ളൂ എന്ന സന്ദേശം.

  • Also Read ‘എന്തുകൊണ്ട് നമ്മൾ തോറ്റു’; തദ്ദേശപ്പോരിൽ തോറ്റ പ്രമുഖ സ്ഥാനാർഥികൾ ഇവർ   


ദീപാദാസ് മുൻഷിക്ക് കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട്. പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളിൽ അടക്കം സജീവ ഇടപെടൽ. നേതാക്കളുടെ പരസ്യമായ വിവാദ പ്രതികരണങ്ങൾ, രാഹുൽ മാങ്കൂട്ടത്തിൽ വിഷയം എന്നിവയിലടക്കം റിപ്പോർട്ട്. ഇത് അനുസരിച്ച് എഐസിസി നിർദേശങ്ങൾ കെപിസിസിക്ക്.  

സർക്കാരിനെതിരായ പരാതികൾ സമർപ്പിക്കാൻ വിവിധ ജില്ലകളിൽ പരാതിപ്പെട്ടി ക്യാംപയിൻ. പ്രവർത്തകർ പെട്ടിയുമായി വീടുകൾ കയറിയിറങ്ങി.

രാഹുൽ മാങ്കൂട്ടത്തിൽ വിവാദം കത്തി നിൽക്കെ ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ എന്ന പേരിൽ കൂട്ടത്തോടെ നേതാക്കളുടെ സമൂഹമാധ്യമ ക്യാംപയിൻ.  

ജെൻസി തലമുറയെ അടുപ്പിക്കാൻ എഐ ഉപയോഗിച്ച് സമൂഹമാധ്യമ ക്യാംപയിൻ. ഇൻസ്റ്റഗ്രാം വിഡിയോകളിൽ കൂടുതൽ ശ്രദ്ധിച്ചു. അനൗദ്യോഗിക പേജുകളിലൂടെ പാരഡി ഗാനങ്ങൾ അടക്കം ഉപയോഗിച്ച് എഐ ദൃശ്യാവിഷ്കാരങ്ങൾ. English Summary:
Deepa Munshi & Kanugolu\“s Masterplan: Congress party strategy focused on winning the local body elections in Kerala with a \“do or die\“ approach. National leaders intervened with detailed reports and AI-driven campaigns to improve the party\“s chances. The party tried innovative methods to connect with younger generations.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138548

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.