ക്ഷേമം വാരിക്കോരി നൽകിയിട്ടും ക്ഷമിച്ചില്ല, സ്വന്തവും ബന്ധവും മറന്ന് രാഷട്രീയ വോട്ട്; വികസന ബദൽ ഉയർത്തി ബിജെപിയും

LHC0088 2025-12-14 03:21:05 views 55
  



കോട്ടയം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനക്ഷേമ പദ്ധതികളിൽ ഫോക്കസ് ചെയ്ത് എൽഡിഎഫ് നടത്തിയ പ്രചാരണത്തിന്റെ ഉന്നം തെറ്റി. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് മിനി ബജറ്റ് പോലെ വാർത്താസമ്മേളനം വിളിച്ചുകൂട്ടി മുഖ്യമന്ത്രി ക്ഷേമ പെൻഷൻ‌ അടക്കം വർധിപ്പിച്ചത്. പ്രചാരണത്തിന്റെ ഭാഗമായി പൊതുസമ്മേളനങ്ങളിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗങ്ങളിൽ സിംഹഭാഗം സമയവും ചെലവിട്ടത് സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങൾ വിശദീകരിക്കാനായിരുന്നു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചതിനു പുറമെ സ്ത്രീ വോട്ടുകൾ ലക്ഷ്യമിട്ട് അവർക്ക് മാസം ആയിരം രൂപ നൽകാനും സർക്കാർ തീരുമാനമെടുത്തു. ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ വർധിപ്പിച്ചതിലൂടെ സർക്കാരുമായി ഇടഞ്ഞുനിന്ന ആ വിഭാഗത്തിന്റെ പിണക്കം മാറ്റാമെന്നും കരുതി. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നത് അടക്കം വിവിധ പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

  • Also Read കേരളത്തിലെ ‘ബംഗാൾ’ വീണു; വോ‌ട്ടർമാർ പറഞ്ഞു, \“വേണ്ട, തുടരേണ്ട\“   


സ്ത്രീകളും വയോധികരും അടക്കം വലിയൊരു നിര പതിവുപോലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ‌ഡിഎഫിന് ഒപ്പം നിൽക്കുമെന്നായിരുന്നു സിപിഎം കണക്കുകൂട്ടൽ. ‌വിഴിഞ്ഞം ഉള്‍പ്പെടെയുള്ള വികസനപദ്ധതികള്‍, മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍, വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ പദ്ധതികള്‍, ക്ഷേമപ്രഖ്യാപനങ്ങള്‍ എന്നിവയാണ് എല്‍ഡിഎഫ് പ്രധാനമായും തിരഞ്ഞെടുപ്പിൽ ഉയർ‌ത്തിക്കാട്ടിയത്. എൽഡിഎഫ് ഭരണസമിതികൾ താഴെത്തട്ടിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്കൊപ്പം സർക്കാരിന്റെ പ്രവർത്തനങ്ങൾ‌ അടങ്ങിയ ലഘുലേഖകളും വീടുകൾ തോറും വിതരണം ചെയ്തു.

  • Also Read തിരുവനന്തപുരത്തെ എന്‍ഡിഎ മേൽക്കൈ ആശങ്ക, മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല, തിരുത്തലുകള്‍ വരുത്തും: മുഖ്യമന്ത്രി   


അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതായിരുന്നു ഇതിൽ ഹൈലൈറ്റ്. കൊട്ടിഘോഷിച്ചുള്ള അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തെ എതിർത്ത പ്രതിപക്ഷം ജനക്ഷേമ പദ്ധതികൾ വാരിക്കോരി നടപ്പിലാക്കാൻ‌ ഫണ്ട് എവിടെ നിന്നാണെന്നും ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ ഓരോ വാർത്താസമ്മേളനത്തിലും സംസ്ഥാനത്തിന്റെ സാമ്പത്തികബാധ്യതയുടെ ആഴം വെളിപ്പെട്ടു. ഗ്രാമങ്ങളിൽ ഉൾപ്പെടെ ബന്ധവും സ്വന്തവും മറന്ന് ജനങ്ങൾ രാഷ്ട്രീയമായി വോട്ട് ചെയ്യാൻ തുനിഞ്ഞിറങ്ങിയതോടെ അത് സർക്കാരിനേറ്റ പ്രഹരവുമായി.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ആരോഗ്യമേഖലയിലെ കടുത്ത പ്രതിസന്ധികള്‍, ആശാ – അങ്കണവാടി വര്‍ക്കര്‍മാരോടു കാട്ടിയ അവഗണന എന്നിവ ശബരിമല സ്വർ‌ണക്കൊള്ളയ്ക്കൊപ്പം പ്രചാരണ വിഷയമാക്കിയാണ് സർക്കാരിന്റെ ജനക്ഷേമ പ്രചാരണത്തെ യുഡിഎഫ് നേരിട്ടത്. ആരോഗ്യരംഗത്തെ വീഴ്ചകള്‍ താഴേത്തട്ടിലുള്ള ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയമായതിനാല്‍ ശക്തമായ പ്രചാരണ ആയുധമാക്കാൻ യുഡിഎഫ് തീരുമാനമെടുത്തിരുന്നു. ആശാ വര്‍ക്കര്‍മാര്‍ ഉയർത്തിയ പ്രശ്‌നങ്ങളോടു സര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മകമായ നിലപാടുകള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും യുഡിഎഫ് കണക്കുക്കൂട്ടി. ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി വിശ്വാസി സമൂഹത്തിനിടയില്‍ വിഷയം സജീവമായി നിലനിർത്തുക കൂടി ചെയ്തതോടെ യുഡിഎഫ് പ്രചാരണം ജനങ്ങളിലേക്ക് എത്തി.

  • Also Read സ്വർണത്തിൽ പൊള്ളി സിപിഎം; അന്ന് കൂടെ നിന്ന വിശ്വാസികളും കൈവിട്ടു, രാഹുൽ വിവാദവും ഏശിയില്ല   


അതേ സമയം, സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളെ വികസിത കേരളമെന്ന ബദല്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി നേരിട്ടത്. സർക്കാരിനെ കടന്നാക്രമിക്കുമ്പോൾ തന്നെ യുഡിഎഫിനെയും ബിജെപി വെറുതെവിട്ടില്ല. തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട് വിഷയങ്ങൾ ഇപ്പോഴും പരിഹരിക്കാതെ കിടക്കുമ്പോൾ അധികാരത്തിലെത്തിയാൽ‌ പ്രധാനമന്ത്രിയെ 45 ദിവസത്തിനകം എത്തിച്ച് നടപ്പാക്കുന്ന വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. വര്‍ഷങ്ങളായി ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും യാതൊരു നേട്ടവും സംസ്ഥാനത്തിന് ഉണ്ടായിട്ടില്ലെന്ന പതിവ് രാഷ്ട്രീയ ആരോപണങ്ങള്‍ക്കപ്പുറം ബദല്‍രാഷ്ട്രീയ സമവാക്യമാണ് ബിജെപി ഉയർത്തിയത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ക്രെഡിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കാന്‍ ഗുണഭോക്താക്കളിലേക്ക് നേരിട്ടെത്തി ബോധവല്‍ക്കരണം നടത്തി വോട്ടുറപ്പിക്കാനാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ യാത്രകളിലുംം‌ ബിജെപി ശ്രദ്ധിച്ചത്. English Summary:
LDF\“s campaign in local elections, focusing public welfare projects lost its purpose: LDF\“s focus on welfare schemes backfired, UDF capitalized on government failures, and BJP promoted a development-centric alternative. The election outcomes reflected public sentiment towards these different approaches.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
135264

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.