സ്വർണത്തിൽ പൊള്ളി സിപിഎം; അന്ന് കൂടെ നിന്ന വിശ്വാസികളും കൈവിട്ടു, രാഹുൽ വിവാദവും ഏശിയില്ല

cy520520 Yesterday 22:51 views 945
  



കോട്ടയം ∙ തദ്ദേശ തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ഒരു കാര്യം വ്യക്തം. എതിരാളികളെ അടിക്കാൻ ഇടതുമുന്നണി കരുതിയ വടികളൊന്നും ഫലം ചെയ്തില്ല. ചില അടികൾ തിരിച്ചടിയാകുകയും ചെയ്തു. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഇത്തവണ എൽഡിഎഫ് പിന്നോട്ടുപോയത്. ശബരിമല സ്വർണക്കൊള്ളയും അയ്യപ്പസംഗമവും യുഡിഎഫും എൻഡിഎയും ഒരുപോലെ കത്തിച്ചുനിർത്തിയെങ്കിലും കൂടുതൽ ഫലം കിട്ടിയത് യുഡിഎഫിനാണ്. സ്വർണക്കൊള്ളയിൽ സിപിഎം പാടേ പ്രതിരോധത്തിലായപ്പോൾ, പിടിച്ചുനിൽക്കാൻ കൊണ്ടുവന്ന അയ്യപ്പസംഗമവും ഗുണം ചെയ്തില്ല. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനക്കേസുമായി ബന്ധപ്പെട്ട വിവാദം ഇടതുമുന്നണി സജീവ ചർച്ചയാക്കിയെങ്കിലും അതും വോട്ടായില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്.  

  • Also Read പന്തളം ബിജെപിയെ കൈവിട്ടു; പാലക്കാട്ടും തൃപ്പൂണിത്തുറയും പിടിച്ചു, പക്ഷേ...   


ശബരിമലയിലെ സ്വർണക്കൊള്ള പുറത്തുവന്നതിനു പിന്നാലെ, ആരോപണപ്രത്യാരോപണങ്ങൾ കനത്തെങ്കിലും അന്വേഷണം സിപിഎം നേതാക്കളിലേക്കു നീളുകയും അത് അറസ്റ്റിലേക്കെത്തുകയും ചെയ്തതോടെയാണ് പാർട്ടി പ്രതിരോധത്തിലായത്. സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ കമ്മിഷണറുമായ എന്‍. വാസുവും പിന്നാലെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുൻ എംഎൽഎയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ.പത്മകുമാറും അറസ്റ്റിലായി. മറുവാദങ്ങളും ന്യായീകരണങ്ങളുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കം രംഗത്തുവന്നെങ്കിലും ജനം അത്തരം ന്യായവാദങ്ങളെ മുഖവിലയ്ക്കെടുത്തില്ലെന്നു വേണം കരുതാൻ. അതേസമയം യുഡിഎഫും ബിജെപിയും സ്വർണക്കൊള്ളയെ സജീവചർച്ചാവിഷയമാക്കുകയും ചെയ്തു.  

  • Also Read ‘കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്, ഹൃദയസ്പർശിയായ ജനവിധി, നിയമസഭയിലേക്കുള്ള വഴി ചൂണ്ടുന്ന വിജയം’   


പമ്പയിൽ സർക്കാർ മുൻകയ്യെടുത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവും തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു ഗുണം ചെയ്തില്ലെന്നു വിലയിരുത്താം. ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടായ വലിയ തിരിച്ചടിക്കു പിന്നാലെ ഭക്തരെ കൂടെ നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അയ്യപ്പ സംഗമം. എന്നാൽ, പ്രതിപക്ഷവും ബിജെപിയും ശക്തമായ വിമർശനമുന്നയിച്ചാണ് സർക്കാർ നീക്കത്തെ നേരിട്ടത്. വിവാദങ്ങൾക്കൊടുവിൽ കോടതിയുടെ അനുമതിയോടെയാണ് അയ്യപ്പസംഗമം നടത്തിയത്. എന്നാൽ, വിദേശത്തു നിന്ന് ഉൾപ്പെടെ പ്രതിനിധികൾ വന്ന് പങ്കെടുത്തെങ്കിലും സാധാരണക്കാരായ ഭക്തരുടെ വിശ്വാസം നേടിയെടുക്കാനായില്ല. അയ്യപ്പ സംഗമത്തിന്റെ ചെലവുകൾ സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു. 2020 നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയം ശബരിമല യുവതീപ്രവേശനമായിരുന്നു. അന്ന് പ്രതിപക്ഷം യുവതീപ്രവേശനവും വിശ്വാസ സംരക്ഷണവും മുഖ്യ ആയുധമാക്കിയെങ്കിലും അത് ഇടതുമുന്നണിയെ ബാധിച്ചില്ല. ഇത്തവണ പക്ഷേ ‘വിശ്വാസം’ സിപിഎമ്മിനും ഇടതുമുന്നണിക്കും ഗുണം ചെയ്തില്ല.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗ പരാതികളായിരുന്നു തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പുള്ള ആഴ്ചകളിൽ കോൺഗ്രസിനെതിരെ ഇടതുപക്ഷത്തിന്റെ പ്രധാന ആയുധം. മുൻ തിരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിന്റെ മുൻനിരയിലുണ്ടായിരുന്ന രാഹുൽ ബലാത്സംഗക്കേസിൽ ഒളിവിൽ പോയത് യുഡിഎഫിന് ക്ഷീണമാകുമെന്നു വിലയിരുത്തലുണ്ടായെങ്കിലും രാഹുലിനെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം തന്ത്രപരമായി. രാഹുലിനെ പുറത്താക്കിയ കോൺഗ്രസ്, ലൈംഗികാരോപണ കേസുകളിൽ പ്രതികളായ മുകേഷ് എംഎൽഎ അ‌ടക്കമുള്ള സിപിഎം നേതാക്കളെക്കുറിച്ച് ഉയർത്തിയ ചോദ്യങ്ങൾക്ക് ദുർബലമായ പ്രതിരോധം തീർക്കാനേ സിപിഎമ്മിനു കഴിഞ്ഞുള്ളൂ. English Summary:
Impact of Sabarimala Gold Plating Issue Controversy on Kerala Local Elections: Despite attempts to counter with the Rahul Mamkootathil case, the UDF gained ground, indicating voter dissatisfaction with the LDF\“s handling of sensitive issues.
like (0)
cy520520Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.