ഒരു കമ്പനി പോലുമില്ല; കേരളതീരത്തെ കടൽമണൽ ഖനന ലേലം കേന്ദ്രം ഉപേക്ഷിച്ചു, ഗുജറാത്തിലും ടെൻഡർ റദ്ദാക്കി

Chikheang 2025-12-13 18:51:13 views 759
  



ന്യൂഡൽഹി∙ കേരളതീരത്തെ കടൽമണൽ ഖനനത്തിനുള്ള ടെൻഡർ നടപടി കേന്ദ്രം റദ്ദാക്കി. ടെൻഡറിൽ പങ്കെടുക്കാൻ ഒരു സ്ഥാപനം പോലും വരാത്തതു മൂലമാണിത്. കേരളത്തിനു പുറമേ ഗുജറാത്തിലും (പോർബന്തർ), നിക്കോബാർ ദ്വീപുകളിലും നടത്താനിരുന്ന ഓഫ്ഷോർ ടെൻഡർ നടപടിയും റദ്ദാക്കി. കേരളത്തിൽ കൊല്ലത്തിന് സമീപം 3 ബ്ലോക്കുകളിലെ ടെൻഡർ നടപടിക്കെതിരെ വൻതോതിൽ പ്രതിഷേധമുയർന്നിരുന്നു.ഒരു വർഷത്തിനിടെ പത്തിലേറെ തവണയാണ് ടെൻഡറിനുള്ള സമയപരിധി നീട്ടിനൽകിയത്. എന്നിട്ടും കമ്പനികളെ ആകർഷിക്കാൻ കേന്ദ്രത്തിനായില്ല.

  • Also Read കർണാടകയിൽ വൻ സ്വർണശേഖരം കണ്ടെത്തി; കുഴിച്ചെടുക്കാൻ അനുവദിച്ചാൽ പ്രശ്നം, ഇല്ലെങ്കിലും പ്രശ്നം   


കേരളമടക്കം മൂന്നിടങ്ങളിലായി 13 ബ്ലോക്കുകളായി തിരിച്ചായിരുന്നു ടെൻഡർ വിളിച്ചത്. ഇതിൽ പത്തിടത്തും ഒരു കമ്പനി പോലും താൽപര്യമറിയിച്ച് എത്തിയില്ല. ആകെയെത്തിയത് ആൻഡമാൻ ദ്വീപുകളിലെ 3 ബ്ലോക്കുകളിലാണ്. എന്നാൽ ടെക്നിക്കൽ യോഗ്യതയുള്ളവരെ ഇതിൽ നിന്ന് തിരഞ്ഞെടുക്കാനും കേന്ദ്രം കഴിഞ്ഞില്ല. ഇതോടെയാണ് കഴിഞ്ഞ 2024 നവംബർ 24ന് പ്രഖ്യാപിച്ച ടെൻഡർ നടപടി പൂർണമായും റദ്ദാക്കിയത്. നിക്കോബാർ ദ്വീപുകളിൽ ബിഡ് നൽകിയ കമ്പനികളോട് നാളെ മുതൽ സെക്യൂരിറ്റി തുക തിരികെ വാങ്ങാൻ കേന്ദ്ര ഖനി മന്ത്രാലയം നിർദേശിച്ചു.

  • Also Read മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?   


കടലിൽ ഖനനം നടത്താനുള്ള ടെൻഡർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു. കേരളതീരത്തെ കടൽമണൽ ഖനനം കേരളത്തിനും സംസ്ഥാന സർക്കാരിനുമാണ് ഏറ്റവും ഗുണകരമെന്നാണ് കേന്ദ്രം ലോക്സഭയിൽ അന്ന് വിശദീകരിച്ചത്. പ്രതിപക്ഷം ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആശങ്കകൾ തനിക്ക് മനസ്സിലാകുന്നില്ലെന്നായിരുന്നു ജി.കിഷൻ റെഡ്ഡിയുടെ മറുപടി. പരിസ്ഥിതി ആഘാതപഠനം നടത്താതെ കേരളതീരത്ത് ഖനനം നടത്തുന്നത് പരിസ്ഥിതിക്കും മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയാകുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. ടെൻഡർ നേടുന്ന കമ്പനി തന്നെ പഠനം നടത്തുമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala coastal sand mining tender has been cancelled due to lack of participation. The central government has also cancelled tenders in Gujarat and Nicobar Islands after failing to attract companies despite extending the deadline multiple times.
like (0)
ChikheangForum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.