വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എച്ച്1ബി വീസ ഫീസ് വർധനവിന് എതിരെ കലിഫോർണിയയുടെ നേതൃത്വത്തിൽ 20 സ്റ്റേറ്റുകൾ നിയമപോരാട്ടത്തിന്. ഒരു ലക്ഷം യുഎസ് ഡോളർ ഫീസ് എന്ന ഈ നയം നിയമവിരുദ്ധമാണെന്നും അത്യാവശ്യ പൊതുസേവനങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങൾക്കു ഭീഷണിയാണെന്നും ഇവർ വാദിക്കുന്നു.
- Also Read പുതിയ ഉത്തരവിറക്കാൻ ട്രംപ്, അമേരിക്കയിൽ ‘കഞ്ചാവ്’ കമ്പനികളുടെ ഓഹരികളിൽ വൻ മുന്നേറ്റം
സെപ്റ്റംബറിൽ ട്രംപിന്റെ പ്രസിഡൻഷ്യൽ ഉത്തരവ് പിൻപറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് ഈ നയം നടപ്പിലാക്കുന്നത്. ആശുപത്രികൾ, സർവകലാശാലകൾ, പൊതുവിദ്യാലയങ്ങൾ എന്നിവ വ്യാപകമായി ഉപയോഗിക്കുന്ന എച്ച്-1ബി വീസ നയത്തിനു കീഴിൽ, ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവാണ് ഈ നയം കുത്തനെ വർധിപ്പിക്കുന്നത്.
- Also Read മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
ഫീസ് ചുമത്താൻ ഭരണകൂടത്തിന് അധികാരമില്ലെന്ന് കേസിനു നേതൃത്വം നൽകുന്ന കലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട അറിയിച്ചു. ആവശ്യമായ നിയമനിർമാണ ചട്ടങ്ങൾ മറികടക്കുകയും കോൺഗ്രസിന്റെ അധികാരപരിധി ലംഘിക്കുകയും ചെയ്യുന്നതിലൂടെ, ഈ നയം അഡ്മിനിസ്ട്രേറ്റീവ് പ്രൊസീജ്യർ ആക്ടിന്റെയും യുഎസ് ഭരണഘടനയുടെയും ലംഘനമാണെന്ന് സംസ്ഥാനങ്ങൾ വാദിക്കുന്നു.
- മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
- ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
- ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
MORE PREMIUM STORIES
English Summary:
H1B Visa Fee Increase is now facing a lawsuit from 20 states led by California, challenging the Trump administration\“s policy. The states argue that the fee hike is illegal and threatens essential public services like healthcare and education. |