ഇസ്‌ലാമാബാദ് ∙ പാക്ക് ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) മുൻ മേധാവി ഫായിസ് ഹമീദിന് 14 വർഷത്തെ തടവുശിക്ഷ വിധിച്ച് സൈനിക കോടതി. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. ഐഎസ്ഐയുടെ ഒരു മുൻ മേധാവി ശിക്ഷിക്കപ്പെടുന്നത് ഇത് ആദ്യമായാണ്.
Also Read ഫെബ്രുവരി 12ന് ബംഗ്ലദേശ് പോളിങ് ബൂത്തിലേക്ക്; ഷെയ്ഖ് ഹസീന പുറത്തായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്
പാക്ക് സൈനിക നിയമത്തിലെ വ്യവസ്‌ഥകൾപ്രകാരം ഫായിസ് ഹമീദിനെതിരെ 2024 ഓഗസ്റ്റ് 12നാണ് കോർട്ട് മാർഷൽ നടപടികൾ ആരംഭിച്ചത്. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, രാജ്യത്തിന്റെ സുരക്ഷയ്ക്കും താൽപ്പര്യങ്ങൾക്കും ഹാനികരമായ രീതിയിൽ ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കുക, അധികാര ദുർവിനിയോഗവും സർക്കാർ വിഭവങ്ങൾ ദുരുപയോഗം ചെയ്യലും, വ്യക്തികൾക്ക് അന്യായമായി നഷ്ടമുണ്ടാക്കുക എന്നിങ്ങനെ നാലു കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്.
ദീർഘവും ശ്രമകരവുമായ നിയമനടപടികൾക്ക് ശേഷം, ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫായിസ് ഹമീദിനെ 14 വർഷത്തെ തടവുശിക്ഷക്ക് സൈനിക കോടതി വിധിക്കുകയായിരുന്നുവെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഹൗസിങ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ 2024 ഓഗസ്റ്റിൽ ഫായിസ് ഹമീദിനെ അറസ്റ്റു ചെയ്തിരുന്നു.
വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
2019 മുതൽ 2021 വരെ ഫായിസ് ഹമീദ് ഐഎസ്ഐ മേധാവിയായിരുന്നു. പാക്കിസ്‌ഥാന്റെ നിലവിലെ സംയുക്ത പ്രതിരോധ സേന മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് – സിഡിഎഫ്) ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീർ ഐഎസ്ഐ മേധാവിയായിരിക്കുമ്പോൾ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പേ അദ്ദേഹത്തെ മാറ്റിയാണു ഫായിസ് ഹമീദിനെ നിയമിച്ചത്.
അന്നു പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാന് അസിം മുനീറിനോടുള്ള അപ്രീതിയെത്തുടർന്നാണ് അദ്ദേഹത്തെ മാറ്റിയതെന്നുള്ള ആരോപണം ശക്തമായിരുന്നു. പിന്നീട് സൈന്യം നേരിട്ടിടപെട്ട് ഹമീദിനെ ഐഎസ്ഐ നേതൃസ്ഥാനത്തുനിന്നു മാറ്റിയതോടെയാണു പാക്കിസ്ഥാനിൽ ഇമ്രാൻ ഖാനും സൈന്യവും തമ്മിൽ ഭിന്നത ശക്തമാകുകയും ഇമ്രാന്റെ പുറത്താകലിലേക്ക് എത്തിയതും.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @srdmk01 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
A First in Pakistan\“s History: Ex-ISI Chief Faiz Hameed Jailed for 14 Years